ദിവസവുമുള്ള ട്രാഫിക്ക് ബ്ലോക്ക് അസഹനീയമായപ്പോള്‍ യുവാവ് ചെയ്തത് എന്തെന്നറിയാന്‍ വീഡിയോ കാണൂ...
ഒരു വാഹനം സ്വന്തമാക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകമായി പരിഗണിക്കാമെങ്കിലും ഗതാഗത കുരുക്കില്‍പ്പെട്ട് സമയനഷ്ടമുണ്ടാവുന്നത് ആര്‍ക്കും ഇഷ്ടമുള്ള സംഗതിയല്ല.
ചിലസമയങ്ങളില്‍ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന തരത്തില്‍ മണിക്കൂറുകളോളം ബ്ലോക്ക് ഉണ്ടാവാം. ഇരു ചക്ര വാഹനങ്ങളാകുമ്പോള്‍ ഏതു വിധേനയും നുഴഞ്ഞു കയറാന്‍ കഴിയും. എന്നാല്‍ ഫോര്‍ വീലറാകുമ്പോള്‍ സംഗതി കുടുങ്ങിയത് തന്നെ.
ഇപ്രകാരം ട്രാഫിക്ക് ബ്ലോക്കില്‍ അകപ്പെട്ട ഒരു യുവാവ് പ്രതികരിച്ചത് രസകരമായ രീതിയിലാണ്. അസഹനീയമായ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താന്‍ റോഡില്‍ പുതിയൊരു അടയാളം വരച്ചിടുകയായിരുന്നു യുവാവ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയിലെ ലിയാന്‍യുംഗാംഗിലാണ് സംഭവം നടന്നത്. എല്ലാ ദിവസവും ഇതുവഴി കടന്നു പോകുന്ന ഇയാള്‍ ഈ പ്രദേശത്തുണ്ടാകുന്ന അസഹനീയമായ ഗതാഗത കുരുക്കില്‍ ഏറെ വലഞ്ഞിരുന്നു.
ഏതുവിധേനയും ഇതിനൊരു പരിഹാരം കാണണമെന്ന് തീരുമാനിച്ച ഇയാള്‍ ഓരോ ദിക്കിലേക്കും വാഹനങ്ങള്‍ വഴി തിരിഞ്ഞു പോകുവാന്‍ റോഡില്‍ അടയാളങ്ങള്‍ വരയ്ക്കുകയായിരുന്നു.
റോഡില്‍ ഇയാള്‍ വരയ്ക്കുന്നത് കണ്ടെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം 1,000 യുവാന്‍ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ വരച്ച അടയാളങ്ങള്‍ അധികൃതര്‍ മായ്ച്ചു കളയുകയും ചെയ്തു. സമീപത്തെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha