ഒരു സെല്‍ഫി അവന് നേടിക്കൊടുത്തത് 'വ്യക്തിത്വം'! ഈ കുരങ്ങിനെ ഒരു വ്യക്തിയായി അംഗീകരിച്ചേ പറ്റൂ...!
വസ്തുവിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ മനുഷ്യര്‍ക്കു മാത്രമേ സാധിക്കുകയുള്ളോ... അതോ മൃഗങ്ങള്‍ക്ക് അതിനാവുമോ...? ലോകമെമ്പാടുമുള്ള നിയമവിദഗ്ധരെ പിടിച്ചുലച്ച ഈ രണ്ടു ചോദ്യങ്ങള്‍ക്ക് കാരണമായത് ഇന്തോനേഷ്യയിലെ ഒരു കുരങ്ങും അവന്‍ ഡിഎസ്എല്‍ ്ആര്‍ കാമറയില്‍ പകര്‍്ത്തിയ സെല്‍ഫിയുമാണ്.
ബ്രിട്ടീഷ് വന്യജീവി ഫോട്ടോഗ്രാഫറായ ഡേവിഡ് സ്ലാട്ടറിന്റെ കാമറയിലാണ് കുരങ്ങ് സെല്‍ഫി എടുത്തത്. ഡേവിഡ് ഈ ചിത്രം പുറത്തുവിട്ടതോടെ ആ സെല്‍ഫി വൈറലായി. പല പരസ്യ കമ്പനികളും ചിത്രം ഉപയോഗിച്ച് സാമ്പത്തികലാഭവും കൊയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മൃഗക്ഷേമ സംഘടനയായ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) രംഗത്തെത്തുന്നത്. കുരങ്ങെടുത്ത ചിത്രത്തിന്റെ ഉടമസ്ഥാവകാശം കുരങ്ങിനുതന്നെ നല്‍കണമെന്നാവശ്യപ്പെട്ട് പെറ്റ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
വ്യക്തിപദവിയുള്ളവര്‍ക്കു മാത്രമേ ഉടമസ്ഥാവകാശം നല്‍കാനാകൂ എന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ മൃഗങ്ങള്‍ക്കും വ്യക്തിപദവി എന്ന ആവശ്യവുമായി ലോകമാകെയുള്ള മൃഗസ്‌നേഹികള്‍ രംഗത്തെത്തി. പെറ്റ മേല്‍ക്കോടതിയെ സമീപിച്ചു. സെല്‍ഫിയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് കോടതി വിധിച്ചതോടെയാണ് വിവാദം അവസാനിച്ചത്.
ഇപ്പോഴിതാ സെല്‍ഫിക്കുരങ്ങ് വീണ്ടും വാര്‍ത്തയില്‍ ഇടംനേടിയിരിക്കുകയാണ്. 2017-ലെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി കുരങ്ങിനെ പെറ്റ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സെല്‍ഫി വാര്‍ത്ത ഉയര്‍ന്നുവന്നത്. മറ്റാരും സമ്മതിച്ചില്ലെങ്കിലും തങ്ങള്‍ക്ക് ഇവന്‍ ഒന്നൊന്നര വ്യക്തിയാണെന്നാണ് പെറ്റയുടെ ഭാരവാഹികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha