ഉത്തരാഖണ്ഡ് പൂമ്പാറ്റകളുടെ തലസ്ഥാനമാകുന്നു!
വര്‍ണവൈവിധ്യത്താല്‍ പാറിപ്പറക്കുന്ന പൂമ്പാറ്റകള്‍ എപ്പോഴും കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നവയാണ്. എന്നാല്‍, മനുഷ്യന്റെ കടന്നുകയറ്റവും പരിസ്ഥിതിമലിനീകരണവും നമുക്കു ചുറ്റുമുള്ള പൂമ്പാറ്റകളുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്.
എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തി പൂമ്പാറ്റകളുടെ വംശവര്‍ധന നടത്താനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് സംസ്ഥാനം. ആഗോള പൂമ്പാറ്റ കേന്ദ്രമാകുകയാണ് ലക്ഷ്യം.
ബട്ടര്‍ഫ്‌ലൈ ടൂറിസം എന്ന പേരില്‍ പ്രൊമോഷണല്‍ ക്യാമ്പൈന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ത്തന്നെ അഞ്ഞൂറിലധികം പൂമ്പാറ്റ ഇനങ്ങളുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
2016 ജൂലൈയില്‍ മൂന്നു പുതിയ ഇനം പൂമ്പാറ്റകളെക്കൂടി ഇവിടെനിന്നു കണ്ടെത്തിയിരുന്നു. സിലിയേറ്റ് ബ്ലൂ, ന്യൂവര്‍ ത്രീ റിംഗ്, വെസ്‌റ്റേണ്‍ ഫൈവ് റിംഗ് എന്നീ മൂന്ന് ഇനങ്ങളാണ് പുതുതായി ഉത്തരാഖണ്ഡിന്റെ പൂമ്പാറ്റ പ്പട്ടികയില്‍ ഇടംപിടിച്ചത്.
സംസ്ഥാനത്തെ ഡെറാഡൂണ്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബട്ടര്‍ഫ്‌ലൈ പാര്‍ക്കുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹവുമാണ്.
https://www.facebook.com/Malayalivartha