'ഒരു' പിയാനോ വായിച്ചാലും കിട്ടും ഗിന്നസ് റിക്കാര്‍ഡ്; പക്ഷേ 20 പേരെങ്കിലും ഉണ്ടാവണം!
ഒരു പിയാനോയില്‍ ഒരേ സമയം ഇരുപതു പേരുടെ വിരലുകള്‍ ചലിച്ചപ്പോള്‍, സ്വന്തമായത്, ആരും നേടിയെടുക്കാന്‍ കൊതിക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ്. ബോസ്‌നിയയിലെ പതിനെട്ട് വിദ്യാര്‍്ഥികളും രണ്ട് അധ്യാപകരും ചേര്‍ന്നാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം ഇവര്‍ ഒരുമിച്ചു വായിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് സംഗീതജ്ഞന്‍ ആല്‍ബര്‍ട്ട് ലവിനാക് ഒരുക്കിയ ഗലോപ് മാര്‍ഷെ എന്ന ഈണമാണ്. ഒന്‍പതിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ നാളുകള്‍ നീണ്ട പരിശീലനം നടത്തിയത്.
1992-1995 ലെ ബോസ്‌നിയന്‍ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടതിനു ശേഷം പുനര്‍നിര്‍മിച്ച സറാജേവോ സിറ്റി ഹാളിനുള്ളില്‍ വച്ചാണ് കുട്ടികളും അധ്യാപകരും ഒരുമിച്ച് പിയാനോ വായിച്ചത്. ഒരോരുത്തരും തങ്ങളുടെ ഒരു കൈ മാത്രം ഉപയോഗിച്ച് പിയാനോ വായിച്ചപ്പോള്‍ തകര്‍ക്കപ്പെട്ടത് 2004-ല്‍ ഇറ്റലി സ്വദേശികളായ പതിനെട്ട് പേര്‍ പിയാനോ വായിച്ച് എഴുതിചേര്‍ത്ത റിക്കാര്‍ഡാണ്.
സമാധാനം, സ്‌നേഹം, സുഹൃത്ത് ബന്ധം എന്നീ സന്ദേശം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ പരിപാടിയുടെ സംഘാടകരിലൊരാളായ അധ്യാപിക ഇവാ പാസിക് പറഞ്ഞു.
https://www.facebook.com/Malayalivartha