മൊബൈല്‍ ഫോണില്‍ നിന്ന് കണ്ണെടുക്കാതെ നടക്കുന്നവര്‍ ഇത് കണ്ടുനോക്കൂ (വീഡിയോ)
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്ന്. ഊണിലും ഉറക്കത്തലും മൊബൈല്‍ കൊണ്ടു നടക്കുന്നവരെയാണ് പൊതുവെ കണ്ടു വരുന്നത്. ഒരാളുടെ ഒരു ദിവസം തുടങ്ങുന്നത് പോലും മൊബൈല്‍ നോക്കികൊണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഏത് സമയത്തും മൊബൈല്‍ ഫോണ്‍ കൈയ്യില്‍ വേണമെന്ന് ഭൂരിഭാഗം പേര്‍ക്കും നിര്‍ബന്ധവുമുണ്ട്.
എന്നാല്‍ റോഡിലൂടെ നടക്കുമ്പോള്‍ ഫോണില്‍ കളിച്ചാല്‍ എങ്ങനെയിരിക്കും? പറയേണ്ട ആവശ്യമില്ല, തീര്‍ച്ചയായും അപകടം വിളിച്ചുവരുത്തുകയാണ് നാം ചെയ്യുന്നത്. റോഡിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എതിരെ വരുന്ന വാഹനങ്ങളെയാണ്. അല്ലാതെ ഫോണിലേക്കല്ല. ഇങ്ങനെ നോക്കി നടന്ന ഒരു യുവതിയ്ക്ക് സംഭവിച്ചത് വന്‍ അപകടമാണ്.
ചൈനയിലെ നാന്‍ജിംഗ് പ്രവിശ്യയിലാണ് ഒരു സ്ത്രീ മൊബൈലില്‍ നോക്കി നടന്നത്. ഇവര്‍ ചെന്ന് കയറിയതാകട്ടെ, ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിംഗ് കൗണ്ടറിലും. കാര്‍ പാര്‍ക്കിംഗിനായുള്ള സ്ലോട്ടിനകത്തേക്ക് ഇവര്‍ കടന്നയുടന്‍ ഷട്ടറടയുന്നു. താന്‍ എത്തിപ്പെട്ടത് കാര്‍ പാര്‍ക്കിംഗ് സ്ലോട്ടിലാണെന്ന് തിരിച്ചറിഞ്ഞ് പുറത്തേക്ക് കടക്കാന്‍ സ്ത്രീ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇവര്‍ നിന്ന പ്ലാറ്റ്‌ഫോം താഴേക്ക് പോകുന്നു. താഴത്തെ നിലയില്‍ എത്തിയയുടന്‍ മറ്റൊരു കാര്‍ അകത്തേക്ക് പ്രവേശിക്കുന്നു. ഇതോടെ സ്ത്രീ കാറിനടില്‍ അകപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സാരമായ പരിക്കേല്‍ക്കാതെ സ്ത്രീ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ സംഭവം എല്ലാവര്‍ക്കും ഒരു പാഠമാണ്.
https://www.facebook.com/Malayalivartha