മാരത്തണ്‍ ഫിനിഷിംഗ് ലൈനിനു തൊട്ടുമുന്നില്‍ വീണുപോയ എതിരാളിയെ താങ്ങിനടത്തി വിജയിപ്പിച്ചു: സ്വയം തോല്‍വി ഏറ്റു വാങ്ങിയ അത്ലറ്റിനു ലോകത്തിന്റെ കൈയ്യടി, വീഡിയോ വൈറലാകുന്നു
മാരത്തണ്‍ മത്സരത്തില്‍ ഒന്നാമതായി കുതിച്ച എതിരാളി ഫിനിഷിംഗ് ലൈനിനു തൊട്ടു മുമ്പ് വീണു പോയപ്പോള്‍ ആ നിമിഷം ആ വേദിയില്‍ സംഭവിച്ചത് മത്സരബുദ്ധിയെ തോല്‍പ്പിക്കുന്ന മനുഷ്യത്വമായിരുന്നു. ഡാലസ് മാരത്തണ്‍ വേദിയാണ് ലോകത്തിനു മുന്നില്‍ കൈയടി നേടിയത്.
ഫിനിഷിംഗ് ലൈനില്‍ വീണുപോയ എതിരാളിയെ ഫിനിഷിംഗ് ലൈനില്‍ എത്തിച്ച് ഒന്നാംസ്ഥാനക്കാരിയാക്കിയാണ് അത്ലറ്റ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇങ്ങനേയും ഉണ്ടെന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്.
എതിരാളിയെ ചേര്‍ത്തുപിടിച്ച് ഒന്നാം സ്ഥാനക്കാരിയാക്കിയത് അരിയാന ലുട്ടര്‍മാന്‍ എന്ന അത്ലറ്റായിരുന്നു. ചാന്ഡ്ലറാണ് മാരത്തണ്‍ മത്സരത്തിന്റെ വേദിയില്‍ ഫിനിഷിംഗ് ലൈനിനു തൊട്ടു മുന്ന് വീണുപോയത്.
ഒന്നാംസ്ഥാനത്ത് എത്തിയതിനു തൊട്ടുപിന്നാലെ ചാന്‍ഡ്ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരത്തിന്റെ 39-ാം കിലോമീറ്റര്‍ ആയപ്പോഴാണ് ചാന്‍ഡ്ലറുടെ കാലുകള്‍ കുഴയാന്‍ തുടങ്ങിയത്.
41-ാം കിലോമീറ്റര്‍ ആയപ്പോള്‍ കുഴഞ്ഞു വീണുപോകുകയും ചെയ്തു. തൊട്ടുപിന്നാലെ എത്തിയ അരിയാന, ചാന്‍ഡ്ലറെ എഴുന്നേല്‍പ്പിച്ചു ചേര്‍ത്തുപിടിച്ച് ഫിനിഷിംഗ് ലൈന്‍ തൊടുവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha