വായനാക്കാര്‍ ആശയക്കുഴപ്പത്തില്‍ ആകുന്നതിനാല്‍ രസകരമാകുന്ന, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗം വീണ്ടും!
വായനക്കാരെ കുഴപ്പത്തിലാക്കാന്‍ മിടുക്കനാണ് ശശി തരൂര്‍ എം.പി. തരൂരിന്റെ അതികഠിനമായ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയും തരൂര്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും കടുകട്ടിയായ ഇംഗ്ലീഷ് പ്രയോഗത്തിലൂടെ ആളുകളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ് തരൂര്‍.
'എന്റെ ആശയം പ്രകടിപ്പിക്കാന്‍ യോജിച്ച വാക്കുകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്ടിക്കാനോ അല്ല' എന്നാണ് പുതിയ ട്വീറ്റ്. ഈ ട്വീറ്റില്‍ മേനി നടിക്കാനല്ലെന്ന് പറയാന്‍ ഉപയോഗിച്ച rodomontade എന്ന വാക്കാണ് ഇത്തവണ ആളുകളെ വലച്ചത്.
ഈ വാക്കിന് ഒക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി നല്‍കുന്ന അര്‍ഥം ആത്മപ്രശംസ എന്നാണ്. തരൂരിന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് തരൂരിനെ പരിഹസിച്ച് രംഗത്തെത്തിയത്.
ട്വീറ്റ് വന്നതോടെ ഈ വാക്കിന്റെ ഗൂഗിള്‍ സെര്‍ച്ച് അര്‍ത്ഥം വരെ സ്‌ക്രീന്‍ ഷോട്ടാക്കി എടുത്ത് ട്വിറ്ററൈറ്റികള്‍ രംഗത്തു വന്നിരിക്കുകയാണ്. വീണ്ടും പുതിയ വാക്കോ, എനിക്കെന്റെ സ്‌കൂള്‍ ഫീസ് തിരികെ വേണമെന്ന് വരെ ചില വിരുതന്മാര്‍ റീ ട്വീറ്റ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha