അപൂര്‍വ അര്‍ബുദവുമായി 65 വര്‍ഷം ജീവിച്ചു; ഒടുവില്‍ വിജയകരമായി ശസ്ത്രക്രിയയും ചെയ്തു
ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലുണ്ടായ അപൂര്‍വ അര്‍ബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 65-കാരനായ അലിഗഡ് സ്വദേശി ഹേമേന്ദ്ര ഗുപ്ത ആര്യയുടെ ശരീരത്തില്‍ നിന്നാണ് അര്‍ബുദം നീക്കം ചെയ്തത്.
ജനിച്ച് വീഴുമ്പേഴേ ശരീരത്തില്‍ കാണുന്ന അപൂര്‍ അര്‍ബുദമാണ് ഇത്. മുഴ വളരുന്നത് തിരിച്ചറിയാന്‍ സാധിച്ചില്ല. 65 വയസ് വരെ അര്‍ബുദത്തിന്റെ യാതൊരു പ്രശ്‌നവും ഹേമേന്ദ്രക്കുണ്ടായില്ല . എന്നാല്‍ അടുത്തിടെ വേദന കലശലായതോടെയാണ് രോഗം കണ്ടെത്തുന്നത്.
ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയില്‍ നിന്നും മൂന്ന് കിലോ തൂക്കമുള്ള മുഴയാണ് എടുത്തുകളഞ്ഞത്. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജിലെ പ്രൊഫസര്‍ എം.എച്ച്.ബെഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ശസ്ത്രക്രിയ വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ശസ്ത്രക്രിയ സംഘത്തിലെ ഡോക്ടര്‍ മുഹമ്മദ് അസം ഹസീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha