ഈ അതിമനോഹരമായ ദൃശ്യങ്ങള്‍ സമ്മാനിച്ചത് കടല്‍കാക്ക (വീഡിയോ)
പക്ഷികളെയും പ്രകൃതിയെയും ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും ഭൂരിപക്ഷം പേരും. എന്നാല്‍ നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ മാസങ്ങളോളമോ കൊല്ലങ്ങളോളമോ കാത്തിരിക്കുന്നവരുമുണ്ടാകും. അത്തരത്തില്‍ ഒരു കാഴ്ചയാണ് ഒരു ഫോട്ടോഗ്രാഫറുടേത്.
കടല്‍കാക്കയെ തന്റെ വരുതിയ്ക്ക് വരുത്തി ക്യാമറയില്‍ മനോഹര ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ആ ഫോട്ടോഗ്രാഫറുടെ പ്ലാന്‍. അതിനായി താമസ സ്ഥലത്ത് ദിവസവുമെത്തുന്ന കടല്‍കാക്കളെ പ്രതീക്ഷിച്ച് അയാള്‍ കാത്തിരുന്നു. കടല്‍കാക്കളെ പ്രലോഭിപ്പിക്കാന്‍ ക്യമാറയുടെ തൊട്ടടുത്ത് ഭക്ഷണവും ഇട്ടുകൊടുത്തായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ സംഭവിച്ചതോ ഭക്ഷണത്തോടൊപ്പം ക്യാമറയും കൊത്തിയെടുത്ത് ആ പക്ഷി ദൂരേക്ക് യാത്രയായി.
ഒടുവില്‍ ക്യാമറയും കടല്‍കാക്കയേയും നഷ്ടപ്പെട്ട ഓര്‍മയില്‍ ചുറ്റി നടക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ചുമാസത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ താമസ സ്ഥലത്തിനും മൂന്നൂറ് മീറ്റര്‍ അകലെ വച്ച് ആ ക്യാമറ വീണ്ടും അയാളുടെ കയ്യില്‍ തിരികെയെത്തി. ഒപ്പം മനോഹരമായ ദൃശ്യങ്ങളും. കടല്‍കാക്കയുടെ ഒരു ക്ലോസ് അപ്പ് ചിത്രം ആഗ്രഹിച്ച ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത് മനോഹരമായ വീഡിയോ.
നോര്‍വെയിലെ കെജെല്‍ റോബേര്‍ട്‌സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കാണ് ഇങ്ങനെയൊരു ഭാഗ്യം കൈവന്നത്. കടല്‍കാക്ക തട്ടിയെടുത്ത ക്യാമറ അഞ്ചുമാസത്തിന് ശേഷമാണ് റോബേര്‍ട്‌സണ് തിരികെ ലഭിച്ചതെങ്കിലും അതില്‍ ഇത്ര വലിയൊരു സമ്മാനം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുമെന്ന് അയാള്‍ കരുതിയേ ഇല്ല.
നോര്‍വീജയന്‍ തീരത്തിന്റ മനോഹരമായ വീഡിയോ ആണ് റോബോര്‍ട്‌സണ് ലഭിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ ഗോപ്രോ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തന്നെ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha