30 അടി താഴ്ചയുള്ള പൊട്ട കിണറില്‍ വീണ പുലിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി(വീഡിയോ)
പുലി നാട്ടിലിറങ്ങിയെന്ന് പറഞ്ഞാല്‍ വീടും പൂട്ടിയിരിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷം പേരും. പിന്നീട് പുറത്തിറങ്ങി നടക്കുക പോലുമില്ലായിരിക്കും. അതിനെ ഒന്നുപിടികൂടുന്നത് വരെ ആരെങ്കിലും സമാധാനമായി ഉറങ്ങുമോ? എന്നാല്‍ അസമിലെ ഗോകുല നഗറിലുള്ളവര്‍ വ്യത്യസ്തരാണ്. ഇവരുടെ ചങ്കൂറ്റം ആരെയും ഞെട്ടിക്കും.
അല്ലെങ്കില്‍ ആ പുലിയെ രക്ഷിക്കാന്‍ ഇത്രയൊയൊക്കെ സാഹസം ഇവര്‍ കാട്ടുമോ. അസമിലെ ഗോകുല നഗറിലാണ്്്് പുലി 30 അടി താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണത്. ആ പുലിയെ രക്ഷിക്കാനാണ് ഈ സാഹസികത മുഴുവന്‍. എന്നാല്‍ വീഴ്ചയില്‍ കാര്യമായ പരിക്കുകളൊന്നും പുലിയ്ക്ക് സംഭവിച്ചിട്ടില്ല.
എന്നാല്‍ നാട്ടുകാര്‍ കഴിഞ്ഞ ദിവസം വെള്ളം വറ്റിയ കിണറ്റില്‍ അബദ്ധത്തില്‍ വീണുപോയ പുലിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. രണ്ടു മണിക്കൂറിലേറെ പണിപെട്ടാണ് പുലിയെ രക്ഷപ്പെടുത്തിയത്.
ബുധനാഴ്ചയാണ് പുലിയെ കിണറ്റില്‍ കണ്ടത്. നാട്ടുകാര്‍ക്ക് പുലിയോടു ദയ തോന്നി. അവര്‍ മൃഗാശുപത്രിയിലും വന്യജീവി സംരക്ഷണ കേന്ദ്രത്തിലും അറിയിച്ചു. കിണറ്റില്‍ കിടന്നിട്ടും തനിക്ക് ശൗര്യമൊട്ടും കുറവല്ലെന്ന് പുലി തെളിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഡോ. ബിജോയ് ഗഗോയ് സാഹസികമായി കിണറ്റില്‍ ഇറങ്ങാന്‍ തയാറായി. ഏണിയുമായി വനസംരക്ഷകരും കൂടി. ഡോ. കിണറ്റില്‍ ഇറങ്ങാതെ തന്നെ പുലിക്ക് മയക്കുവെടിവെച്ചു. പിന്നെ കയറിട്ടു കെട്ടി കരയ്‌ക്കെത്തിച്ചു. പിന്നീട് പുലിയെ അസം മൃഗശാലയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha