നാസ, എട്ടു ഗ്രഹങ്ങള്‍ അടങ്ങിയ പുതിയ സൗരയുഥത്തെ കണ്ടെത്തി
സൗരയുഥത്തിലെ സൂര്യനും എട്ടു ഗ്രഹങ്ങള്‍ക്കും സമാനമായ നക്ഷത്ര സമൂഹത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി.
ഗ്രഹാന്വേഷണ കെപ്‌ളര്‍ ദൂരദര്‍ശിനി നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസ ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കെപ്‌ളര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ കൂട്ടത്തെയാണ് കണ്ടെത്തിയത്.
ഏകദേശം 2,545 പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പുതിയ ഗ്രഹങ്ങളിലൊന്നും ജീവന്റെ സാധ്യതയില്ലെന്ന് നാസ പറഞ്ഞു.
പുതുതായി കണ്ടെത്തിയ കെപ്‌ളര്‍ 90 ഐ ഭൂമിക്ക് സമാനമായി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹമാണ്.
https://www.facebook.com/Malayalivartha