വാഹനങ്ങള്‍ക്കു നേരെ ആനയുടെ പരാക്രമം; വീഡിയോ വൈറല്‍
ഒരു ബസിനെയും അതിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തെയും കാട്ടാന ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ചൈനയിലെ യുനാന്‍ പ്രവശ്യയിലാണ് സംഭവം നടന്നത്. ആന ബസ് ആക്രമിക്കുന്ന സമയം യാത്രക്കാരൊന്നും അതിനുള്ളില്‍ ഇല്ലായിരുന്നുവെങ്കിലും ഡ്രൈവര്‍ ഉള്ളില്‍ കുടുങ്ങിപ്പോയിരുന്നു.
മസ്തകം ഉപയോഗിച്ച് ബസിന്റെ മുന്‍ വശത്ത് ആന തള്ളുമ്പോള്‍ ബസ് തനിയെ മുമ്പോട്ട് ഉരുണ്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും ആന ആക്രമിച്ചു.
കുറച്ചു സമയത്തെ പരാക്രമത്തിനു ശേഷം ആന പിന്തിരിയുകയായിരുന്നു. ആക്രമത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബസിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറുടെ മൊബൈലിലും സമീപം നിന്നവരുടെ ഫോണിലും വനംവകുപ്പിന്റെ ഡ്രോണ്‍ കാമറയിലുമാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha