ആ ഡോക്ടര്‍ കുറ്റം സമ്മതിച്ചു!
ടൂറിസ്റ്റുകള്‍ മരങ്ങളിലും മതിലുകളിലും മറ്റും തങ്ങളുടെ പേര് എഴുതിയിടുന്ന പതിവുകള്‍ കണ്ടിട്ടുണ്ടല്ലോ?
സ്‌കൂള്‍ കുട്ടികള്‍ ഇരിപ്പിടങ്ങളിലും ഡസ്‌കുകളിലും മറ്റും പേരു കോറിയിടുന്നതും അപൂര്‍വ്വമല്ല. എന്നാല്‍ ലണ്ടനിലെ ഒരു ഡോക്ടര്‍ ചെയ്തത് ഇത്തിരി കടന്നകൈയായിപ്പോയി.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളുടെ കരളിലാണ് ലേസര്‍ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യല്‍ ഈ ബ്രിട്ടീഷ് സര്‍ജന്‍ എഴുതിയത്.
ബര്‍മിങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാളാണ് കേട്ടുകേള്‍വിയില്ലാത്ത ഈ കൃത്യം ചെയ്തത്.
https://www.facebook.com/Malayalivartha