ആറു കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാ അവശിഷ്ടങ്ങള്‍ സ്‌കോട്ട്‌ലന്‍ഡിലെ മലനിരകളില്‍ കണ്ടെത്തി
സ്‌കോട്ട്‌ലന്‍ഡിലെ സ്‌കൈ മലനിരകളില്‍ നിന്ന് ആറു കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്ക അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ്വ മൂലകങ്ങള്‍ ഈ കല്ലുകളില്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കല്ലുകളില്‍ കണ്ടെത്തിയ മൂലകങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇത് ഭൂമിയുടെ പുറത്തുനിന്നെത്തിയ ഉല്‍ക്കയുടെ ഭാഗമാണെന്ന് മനസിലാക്കിയത്. കൂടുതല്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ ഈ കല്ല് ഭൂമിയില്‍ എത്തിയിട്ട് കുറഞ്ഞത് ആറു കോടി വര്‍ഷമെങ്കിലുമായിട്ടുണ്ടെന്ന് മനസിലായി.
ഇതോടെ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഉല്‍ക്കാ പതനങ്ങളെക്കുറിച്ച് പഠിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സ്‌കൈ മലനിരയിലുള്ള ഒരു അഗ്‌നിപര്‍വ്വതത്തിലായിരുന്നു ഈ ഉല്‍ക്കാ അവശിഷ്ടം ഉണ്ടായിരുന്നത്.
അഗ്‌നിപര്‍വ്വത സ്‌ഫോടന സമയത്ത് വെളിയില്‍ വന്ന ഈ ഉല്‍ക്കാ കഷ്ണം അഗ്‌നി പര്‍വ്വതങ്ങളിലെ ലാവകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ആദ്യം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha