പ്രസവക്കിടക്കയില്‍ പരീക്ഷയെഴുതിയ ഒരമ്മ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
പ്രസവം നീട്ടിവെയ്ക്കാന്‍ പറ്റില്ല. പരീക്ഷയെഴുതാതിരുന്നാല്‍ വെറുതെ ഒരുകൊല്ലം പാഴാവുകയും ചെയ്യും. പ്രസവിക്കണോ പരീക്ഷയെഴുതണോ എന്നൊരു ചോദ്യം മുന്നില്‍ വന്നപ്പോള്‍ പ്രസവക്കിടക്കിയില്‍ ഇരുന്ന് പരീക്ഷയെഴുതാമെന്ന് ആ യുവതി ഒടുവില്‍ തീരുമാനമെടുത്തു. ലേബര്‍ റൂമിലെ കട്ടിലില്‍ കിടന്ന് അവസാനത്തെ പരീക്ഷയെഴുതിയ ഒരു മിസ്സൗറിക്കാരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. യുവതിയുടെ പേര് നൈസിയ തോമസ്. കാന്‍സാസ് സിറ്റിയിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയാണ് നൈസിയ.
കുഞ്ഞിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് യുവതി പറയുന്നതിങ്ങനെ : ' ഈ ചിത്രമെടുത്തത് എന്റെ അമ്മയാണ്. എന്റെ ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ഥ വിശദീകരണമാണിത്. ഞാനൊരു കുഞ്ഞിനു ജന്മം നല്‍കി അതേസമയം എന്റെ പരീക്ഷയും എഴുതി'.
പ്രോജക്ട് വര്‍ക്ക് കൊടുക്കേണ്ട അവസാന ദിവസമായിരുന്നു പ്രസവത്തിനായി നൈസിയയ്ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റാകേണ്ടിവന്നത്. പ്രസവം കഴിഞ്ഞ് പ്രോജക്ട് വര്‍ക്ക് കൊടുക്കാമെന്നു വച്ചാല്‍ അപ്പോഴേയ്ക്കും തീയതി കഴിയുകയും കോഴ്‌സ് അപൂര്‍ണ്ണമാവുകയും ചെയ്യും.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആശുപത്രിക്കിടക്കയില്‍ കിടന്ന് പ്രോജക്ട് വര്‍ക്ക് പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യാന്‍ നൈസിയ തീരുമാനിച്ചത് .ഡിസംബര്‍ 11-ന് നൈസിയ പ്രോജക്ട് പൂര്‍ത്തിയാക്കി. 12-ന് ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha