വൈറലായി, വിദ്യാര്‍ഥികള്‍ അധ്യാപകനു നല്‍കിയ ആ സ്‌നേഹോപഹാരം !!
കൗമാരക്കാരുടെ ഹൃദയ നന്മ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുകയാണ്. അവര്‍ എത്ര മനോഹരമായ കാര്യങ്ങള്‍ ചെയ്താലും അര്‍ഹിക്കുന്ന പരിഗണന സമൂഹം നല്‍കുന്നില്ല. എന്നാല്‍ ഈ സ്‌നേഹം ഞാന്‍ മറക്കില്ല. ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെച്ചൊല്ലി സ്‌നേഹാശ്രു പൊഴിക്കുകയാണ്. അവരുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആഴവും പരപ്പുംകണ്ട് അഭിമാനംകൊള്ളുകയാണ്. അമേരിക്കയിലെ അലബാമയിലെ ക്ലെമന്റ്‌സ് ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ഥികളാണ് താരങ്ങള്‍. സ്‌നേഹമഴ കൊള്ളാന്‍ അവസരം ലഭിച്ചത് അവരുടെ ചരിത്ര അധ്യാപകന്‍ ട്രോയ് റോജേഴ്‌സിന്.
മക്കളില്ലാത്ത ട്രോയ് റോജേഴ്‌സിന് ഏറെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ വളര്‍ത്തുനായ ഗോള്‍ഡന്‍ റിട്രീറ്റ് വിഭാഗത്തില്‍ പെട്ട ചിപ്. പതിനൊന്നര വയസ്സുള്ള ചിപ് ഏതാനും നാളുകള്‍ക്കു മുന്‍പ് എങ്ങോട്ടോ ഓടിപ്പോയതില്‍ പിന്നെ റോജേഴ്‌സ് ആകെ നിരാശനായിരുന്നു. എപ്പോഴും ദുഖിതന്‍. ഇതുമനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ പണം പിരിച്ചെടുത്ത്, എട്ടാഴ്ച പ്രായമുള്ള കുഞ്ഞു പപ്പിയെ സമ്മാനിച്ചപ്പോഴാണ് സര്‍െ്രെപസടിച്ച് അധ്യാപകന്‍ കരഞ്ഞുപോയത്.
കുട്ടികളുടെ ഇഷ്ടഅധ്യാപകനാണ് റോജേഴ്‌സ്, അദ്ദേഹത്തെ കാണുമ്പോള്‍ അവര്‍ എന്നും അന്വേഷിക്കും ചിപ് തിരിച്ചുവന്നോയെന്ന്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സീനിയര്‍ ക്ലാസിലെ 90 വിദ്യാര്‍ഥികള്‍ മറ്റ് അധ്യാപകരുടെ സഹായത്തോടെ 700 ഡോളര്‍ പിരിച്ചെടുത്തത്. അങ്ങനെയാണ് നഷ്ടപ്പെട്ട അതേ ഇനം നായക്കുട്ടിയെ അവര്‍ അധ്യാപകനു നല്‍കുന്നത്. മറ്റൊരു അധ്യാപകനെക്കൊണ്ട് സ്റ്റാഫ് റൂമില്‍നിന്ന് റോജേഴ്‌സിനെ വിളിച്ചുവരുത്തിയായിരുന്നു സമ്മാനക്കൈമാറ്റം.
റോജേഴ്‌സ് ക്ലാസ് മുറിയിലെത്തിയപ്പോള്‍ കാണുന്നത് നിന്നുകരയുന്ന തന്റെ ഭാര്യയെയാണ്. നായക്കുട്ടിയെ കണ്ടതോടെ അദ്ദേഹത്തിന്റെ കണ്ണുകളും ചോരാന്‍ തുടങ്ങി. കുറച്ചു നാളുകള്‍കൂടി കാത്ത് ചിപ് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തിയശേഷം പുതിയ നായക്കുട്ടിയെ വാങ്ങാനായിരുന്നു റോജേഴ്‌സിന്റെയും ഭാര്യയുടെയും തീരുമാനം. പുതിയ പപ്പിക്കു പേരിടാനുള്ള അവസരം റോജേഴ്‌സ് വിദ്യാര്‍ഥികള്‍ക്കു തന്നെ നല്‍കി. അവര്‍ കൂടിയാലോചന നടത്തി സ്‌കൂളിന്റെ പേരിനോട് സാമ്യമുള്ള ക്ലെമന്റൈന്‍ എന്ന പേരും നിര്‍ദേശിച്ചു.
കുഞ്ഞു ക്ലെമന്റൈനിന്റെ കുസൃതികളും വളര്‍ച്ചയും വിദ്യാര്‍ഥികളെ അറിയിക്കാന്‍ അദ്ദേഹം ഒരു ഫെയ്‌സ്ബുക് പേജും തുടങ്ങി. വിദ്യാര്‍ഥികളുടെ ഈ സല്‍ക്കര്‍മം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.
https://www.facebook.com/Malayalivartha