ഒരു ഒന്നൊന്നരപ്പശു എന്നു പറയാനും മാത്രമില്ല; ഇത് ഒരു അരപ്പശു!
നായയുടെ വലുപ്പമുള്ള ഒരു പശു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നാം. എന്നാല്‍ അയോവയിലുള്ള ഡസ്റ്റിന്‍ പില്ലാര്‍ഡ് എന്ന കര്‍ഷകന്റെ ഫാമില്‍ ചെന്നാല്‍ ഇത്തരം കുഞ്ഞന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നതു കാണാം.
ലോകത്താകമാനമുള്ള ചുരുക്കം ചില മൈക്രോ പശു ഉല്‍പാദകരില്‍ ഒരാളാണ് ഡസ്റ്റിന്‍ പില്ലാര്‍ഡ്. 1995-ല്‍ ഇത്തരം പശുക്കളുടെ പ്രജനനം ആരംഭിച്ച പില്ലാര്‍ഡിന്റെ ഫാമില്‍ ഇപ്പോഴുള്ളത് ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളാണ്.
1992-ല്‍ കോളജ് പഠന കാലത്താണ് പില്ലാര്‍ഡ് ആദ്യമായി മൈക്രോ പശുക്കളെ കാണുന്നത്. കൗതുകം തോന്നിയ പില്ലാര്‍ഡ് മൂന്നു വര്‍ഷം കൊണ്ട് പത്തേക്കര്‍ വിസ്തീര്‍ണമുള്ള ഒരു ഫാം വികസിപ്പിച്ചെടുത്തു.
പിന്നീട് മൈക്രോ പശു ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പില്ലാര്‍ഡിന്റെ ഫാമില്‍ നിന്ന് ഇപ്പോള്‍ വര്‍ഷത്തില്‍ ഇരുപതില്‍ കുറയാതെ കുഞ്ഞന്‍ പശുക്കള്‍ വില്‍ക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha