ആറു മാസം വേണ്ടി വന്നു ബാങ്കിലെത്തിയ ആ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍!
ജര്‍മന്‍ സ്വദേശിയായ ഒരു ട്രക്ക് ഡ്രൈവര്‍ മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജര്‍മന്‍ നാണയമായ ഫെന്നിഗിന്റെ ഒന്നും രണ്ടും രൂപ വിലമതിക്കുന്ന നാണയങ്ങള്‍ തന്റെ കുടുംബത്തിനു വേണ്ടി സൂക്ഷിക്കാന്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും അദ്ദേഹം തന്റെ ശീലം തുടര്‍ന്നു പോന്നിരുന്നു. അവസാനം പ്രായാധിക്യം മൂലം അദ്ദേഹം മരിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ നാണയശേഖരം 12 ലക്ഷമായി മാറിയിരുന്നു. എല്ലാം തന്റെ കുടുംബത്തിനായാണ് അദ്ദേഹം സംരക്ഷിച്ചത്.
പക്ഷെ 2002-നു ശേഷം ഈ നാണയം രാജ്യത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു. രാജ്യത്ത് ഒരിടത്തും ഇത് ഉപയോഗിക്കാന്‍ പറ്റില്ല. പക്ഷെ ജര്‍ ്മനിയുടെ സെന്‍ട്രല്‍ ബാങ്കായ ബുന്‍ഡെസ് ബാങ്കില്‍ ഇത് സ്വീകരിച്ച് പകരം പണം തിരികെ നല്‍കാറുണ്ട്. ഇത് മനസിലാക്കിയ ഇവര്‍ കഴിഞ്ഞ മേയില്‍ നാണയങ്ങളുമായി ബാങ്കിലെത്തി. നാണയത്തിനു മുഴുവനുമായി ഏകദേശം രണ്ടര ടണ്‍ ഭാരമാണുണ്ടായിരുന്നത്. സംഭവം കണ്ട് ഇവര്‍ അന്തം വിട്ടെങ്കിലും നാണയം എണ്ണി തിട്ടപ്പെടുത്താന്‍ ആരംഭിച്ചു. അതിനായി പല ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും സാധ്യമായിരുന്നില്ല. കാരണം കാലപ്പഴക്കം മൂലം നാണയങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരിക്കുകയും ചില നാണയങ്ങള്‍ക്ക് കാലപ്പഴക്കത്തിന്റെതായ കേടുപാടുകളും സംഭവിച്ചിരുന്നു.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ കൈ ഉപയോഗിച്ച് നാണയം എണ്ണാന്‍ ആരംഭിച്ചു. ഏകദേശം ആറുമാസം എടുത്താണ് അവര്‍ ഇത് എണ്ണി തീര്‍ത്തത്. ഈ നാണയ തുട്ടുകള്‍ ഏകദേശം 8,000 യൂറോ വിലമതിക്കുന്നതാണ്. ജര്‍മന്‍ സ്വദേശികളുടെ പക്കല്‍ ഇപ്പോഴും ഇത്തരത്തിലുള്ള 12.65 ബില്യണ്‍ നാണയങ്ങളുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha