പാമ്പ് ടംബ്ലറില്‍ നിന്ന് ചായ കുടിക്കുമോ? ദൃശ്യങ്ങള്‍ കൗതുകമാകുന്നു
പാമ്പിനു കുടിക്കാന്‍ വേണ്ടി പാല്‍ പാത്രത്തിലാക്കി വയ്ക്കുന്ന പാരമ്പര്യമുള്ള നാടാണ് കേരളം. പാമ്പ് പാലു കുടിക്കുമോ എന്നതിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. പാമ്പ് പാലു കുടിക്കുമെന്ന് ഒരു വിഭാഗവും കുടിക്കില്ലെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്. ഇതിനിടയിലാണ് ചായ കുടിക്കുന്ന ഒരു പാമ്പിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയത്. സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്.
മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്റെ വിഡിയോ ദൃശ്യമാണ് പാമ്പിന്റെ ഉടമ പുറത്തു വിട്ടത്. സാമാന്യം വലിപ്പമുള്ള പാമ്പ് മേശപ്പുറത്തു നീണ്ടുനിവര്‍ന്ന് കിടന്ന് ഗ്ലാസില്‍ തലയിട്ടാണ് ചായ കുടിക്കുന്നത്. ചായ മാത്രമല്ല വിവിധ ഇനം ജ്യൂസുകളും ഗ്ലാസില്‍ നിന്നു പാമ്പ് കുടിക്കാറുണ്ടെന്ന് ഇതിന്റെ ഉടമയായ താബത്ത് അല്‍ ഫാദി വ്യക്തമാക്കി.
മധ്യേഷ്യയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പിനെയാണ് ദൃശ്യത്തില്‍ കാണാനാകുക. ഈ പാമ്പുള്‍പ്പടെ 9 പാമ്പുകളെയാണ് താബത്ത് അല്‍ ഫാദി വളര്‍ത്തുന്നത്. മറ്റു പാമ്പുകളേയും ഇതു പോലെ ഗ്ലാസില്‍ നിന്നു പാനീയങ്ങള്‍ കുടിക്കാന്‍ പരിശീലിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha