എസ്‌യുവി ഹോട്ടല്‍ തകര്‍ത്തത് ബ്രേക്കിനു പകരം, ഡ്രൈവര്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍...!
വാഹനം ഓടിക്കാന്‍ പഠിക്കുമ്പോള്‍ ബ്രേക്കും ആക്‌സിലേറ്ററുമെല്ലാം മാറിപ്പോകാറുണ്ട്. ബ്രേക്ക് ചവിട്ടേണ്ടിടത്ത് അറിയാതെ ചിലപ്പോള്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നത് ഡ്രൈവിങ് പരിശീലിക്കുന്ന സമയത്താണെങ്കില്‍ ഇതുകൊണ്ടു വലിയ കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ തിരക്കുള്ളൊരു നഗരത്തില്‍വെച്ചാണ് ആക്‌സിലറേറ്റര്‍ അറിയാതെ അമര്‍ന്നു പോകുന്നതെങ്കിലോ?. പിന്നീടുണ്ടാകുന്ന കാര്യം പ്രവചിക്കാന്‍ സാധിക്കില്ലല്ലോ അല്ലെ?
അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ തിരക്കേറിയ നഗരത്തിലാണു സംഭവം നടന്നത്. ഡിസംബര്‍ ആറിനു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചത്. ഹോട്ടലിന്റെ ഡോര്‍ ഇടിച്ചു തകര്‍ത്ത് ഒരു എസ്‌യുവി അകത്തേക്കു കയറുകയായിരുന്നു. അബദ്ധവശാല്‍ ബ്രേക്കിനു പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകട കാരണം എന്നാണ് ഡ്രൈവര്‍ പറയുന്നത്.
ഹോട്ടലിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. അപകടം നടക്കുന്ന സമയത്ത് ഹോട്ടലിന്റെ മുന്നിലൂടെ നടന്നിരുന്നവര്‍ വാഹനം വരുന്നതുകൊണ്ട് ഓടി മാറുന്നതും വിഡിയോയില്‍ കാണാം. ഹോട്ടലിനുള്ളിലുണ്ടായിരുന്ന രണ്ടു യുവതികളുടെ മേല്‍ വാതിലിന്റെ മുന്നിലുണ്ടായിരുന്ന മെറ്റല്‍ ഡിക്റ്റര്‍ വീഴുന്നതും വിഡിയോയിലുണ്ട്. പുതിയ വാഹനമായതുകൊണ്ടാണ് ഇത്തരത്തിലൊരു അബദ്ധം നടന്നതെന്നാണ് ഡ്രൈവര്‍ പൊലീസിനെ അറിച്ചത്.
https://www.facebook.com/Malayalivartha