എം.എല്‍.എയുടെ മകന്‍ നിയമസഭയില്‍ പ്യൂണ്‍
ജംവാ രാംഗഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജഗ്ദീഷ് നാരായണ്‍ മീണയാണ് മകനെ സര്‍ക്കാര്‍ ജീവനക്കാരനായി കാണാന്‍ ആഗ്രഹിച്ചത്. മീണയുടെ ആഗ്രഹം മകന്‍ സാധിച്ചുകൊടുത്തു. പക്ഷേ, വലിയ പദവിയൊന്നുമല്ല മകന്‍ രാം കിഷന്‍ തെരഞ്ഞെടുത്തത്. നിയമസഭയിലെ പ്യൂണ്‍ ജോലിയാണ് രാം കിഷന്‍ ചെയ്യുന്നത്.
നിയമസഭയിലേക്കുള്ള ഗ്രേഡ് നാല് തസ്തികയിലേക്ക് തെരഞ്ഞെടുത്ത 18 പേരിലാണ് രാം കിഷനും ഉള്‍പ്പെട്ടിരിക്കുന്നത്. അക്ഷേിച്ച 18,008 പേരില്‍ നിന്നാണ് 18 പേര്‍ക്ക് ജോലി ലഭിച്ചത്. നിയമസഭാ സെലക്ഷന്‍ ബോര്‍ഡ് നടത്തിയ അഭിമുഖത്തിനു ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. പട്ടിക വര്‍ഗ വിഭാഗത്തില്‍പെടുന്നയാളാണ് രാം കിഷന്‍.
അതേസമയം, എം.എല്‍.എയുടെ മകന് നിയമനം ലഭിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രദേശ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. 15 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ആയിരങ്ങള്‍ക്ക് മാത്രം ജോലി നല്‍കി ബി.ജെ.പി സ്വജനപക്ഷപാതമാണ് കാണിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഗ്രാമസേവകരുടെ നിയമനത്തിലും വ്യാപകമായി സ്വജനപക്ഷപാതം നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ ബന്ധുക്കളാണ് വ്യാപകമായി ജോലിക്ക് കയറുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെല്ലാം മീണ നിഷേധിച്ചു. തന്റെ മൂത്തമകനായ രാം കിഷന് മെട്രിക് വിദ്യാഭ്യാസം മാത്രമേയുള്ളു. കൃഷിയും ഇളയ സഹോദരങ്ങളെയുമെല്ലാം നോക്കിയിരുന്നത് രാം കിഷനാണ്. പതിവ് തെരഞ്ഞെടുപ്പ് രീതിയിലൂടെയാണ് തന്റെ പകന് ജോലി ലഭിച്ചതെന്നും മീണ പറഞ്ഞു. ആദ്യമായാണ് മീണ എം.എല്‍.എ ആകുന്നത്.
മറ്റൊരു ബി.ജെ.പി എം.എല്‍.എ ഹീര ലാല്‍ വര്‍മ്മയുടെ മകന്‍ ഹാന്‍സ്‌രാജും മുന്‍പ് ഗ്രേഡ് നാല് ജോലി തെരഞ്ഞെടുത്തത്തത് വാര്‍ത്തയായിരുന്നു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച ഹാന്‍സ്‌രാജിനെ രാജസ്ഥാന്‍ കൃഷി മാര്‍ക്കറ്റിംഗ് ബോര്‍ഡിലാണ് ന2015ല്‍ നിയമിച്ചത്.
https://www.facebook.com/Malayalivartha