കിടിലന്‍ ഫോട്ടോ കിട്ടാന്‍ കടുവ ഗര്‍ജ്ജിക്കണം! മൃഗശാലയിലെ കടുവയ്ക്ക് ദുരിതം
തായ്‌ലന്‍ഡിലെ പട്ടായ മൃഗശാലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കടുവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ അവസരമുണ്ട്. അതിനായി അവര്‍ മത്സരിക്കുമ്പോള്‍ ദുരിതമനുഭവിക്കുന്നത് പാവം കടുവ. വിനോദസഞ്ചാരികള്‍ കടുവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ കടുവ ഗര്‍ജിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കുവാനായി വടി ഉപയോഗിച്ച് അവയെ ഉപദ്രവിക്കുന്നതാണ് ഏറെ ദയനീയമാകുന്നത്.
ഇരുമ്പ് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുന്ന കടുവയുടെ സമീപത്തും ശരീരത്തിനു മുകളിലും സന്ദര്‍ശകര്‍ ഇരിക്കുമ്പോള്‍ സമീപം നില്‍ക്കുന്ന ജീവനക്കാരിലൊരാള്‍ കൈയ്യിലുള്ള വടി ഉപയോഗിച്ച് കടുവയുടെ മുഖത്ത് കുത്തുന്നതാണ് ദൃശ്യങ്ങളില്‍.
ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനു വേണ്ടി എല്ലാ ദിവസവും ഈ കടുവ ദുരിതം അനുഭവിക്കുകയാണെന്ന് തായ്‌ലന്‍ഡിലെ വൈല്‍ഡ് ലൈഫ് ഫ്രണ്ട്‌സ് ഫൗണ്ടേന്റെ സ്ഥാപകനായ എഡ്വിന്‍ വിയെക് പറഞ്ഞു. അദ്ദേഹമാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് കടുവയെ അവിടെ നിന്നും മാറ്റിയെന്ന വിശദീകരണവുമായി മില്യണ്‍ ഇയേഴ്‌സ് സ്‌റ്റോണ്‍ പാര്‍ക്ക് ആന്‍ഡ് പട്ടായ ക്രോക്കഡൈല്‍ ഫാമിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല കടുവയോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha