242 അടി ഉയരത്തില്‍ നില്‍ക്കുന്ന കെട്ടിടത്തിലെ ഗ്യാപ്പിലൂടെ ഓടിനടന്ന് അഭ്യാസം; രക്തം മരവിപ്പിക്കുന്ന വീഡിയോ
മരണത്തെ ഭയമില്ലാത്തവരുടെ നിഖണ്ഡുവില്‍ സാഹസികത എന്ന വാക്കു തന്നെയുണ്ടാവില്ല. കാരണം മറ്റുള്ളവര്‍ക്ക് സാഹസികം എന്നു തോന്നുന്ന കാര്യങ്ങളെ അവര്‍ തീര്‍ത്തും കുട്ടിക്കളിയായി കാണുന്നവയാണല്ലോ? ഈ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയായില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ദുബായിലാണ് സംഭവം. മറീനയിലെ 43 നിലകളുള്ള അല്‍ ദാര്‍ അംബരചുംബിക്കു മുകളിലൂടെ ഇരുപത്തി മൂന്നുകാരനായ ഡേവിഡ് നെല്‍മെസ് അതിസാഹസികമായി ഓടി നടക്കുന്നതാണ് ദൃശ്യങ്ങളില്‍. നിലത്തു നിന്നും 242 അടി ഉയരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നിര്‍മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പാളികളിലേക്ക് യാതൊരു ഭയവുമില്ലാതെ അദ്ദേഹം ചാടിക്കടക്കുന്നതാണ് ദൃശ്യങ്ങളില്‍.ഒരു ചുവടു പിഴച്ചാല്‍ മരണത്തിലേക്കാണ് അദ്ദേഹം ചെന്നു പതിക്കുക.
തന്റെ പതിനേഴാം വയസു മുതല്‍ ഇത്തരത്തില്‍ സാഹസികത കാണിക്കുന്നയാളാണ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സ് സ്വദേശിയായ നെല്‍മെസ്. ആറു വര്‍ഷമായി പാര്‍ക്കൗര്‍ പരിശീലിക്കുന്ന തനിക്ക് ഇത്തരമുള്ള സാഹസികപരിപാടികള്‍ക്കിടയില്‍ ധാരാളം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മനസിന് ശാന്തതയും ഏകാഗ്രതയും കൈവരിക്കാന്‍ സാധിച്ചാല്‍ ഇത്തരം സാഹസിക പ്രവര്‍ത്തികള്‍ സുഗമമായി ചെയ്യാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രമല്ല പരിശീലനം നടത്താതെ ആരും ഇത് ചെയ്യരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു.
https://www.facebook.com/Malayalivartha