തലയിണ വില്ലനായപ്പോള്‍ യുവതിയുടെ കണ്ണില്‍ കൂടുകൂട്ടിയത് നൂറോളം പുഴുക്കള്‍!
കണ്ണില്‍ അസഹ്യമായ ചൊറിച്ചിലുമായി ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള നൂറ് പുഴുക്കളെ. ചൈനീസ് സ്വദേശിനിയായ സു എന്ന യുവതിയുടെ കണ്‍ പീലിയില്‍ നിന്നുമാണ് പുഴുക്കളെ കണ്ടെത്തിയത്. അഞ്ചുവര്‍ഷം തലയിണ വൃത്തിയാക്കാതെ ഉപയോഗിച്ചതാണ് ഈ അവസ്ഥയ്ക്കു കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
കണ്ണിന് അമിതമായ ചൊറിച്ചിലും ചുവപ്പ് നിറവും ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ചികിത്സിലായിരുന്നു. എന്നാല്‍ നാളുകള്‍ കഴിയും തോറും നീരുവച്ച് തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കു കണ്ണ് മാറുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് കണ്‍പീലിയില്‍ പുഴുക്കള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്.
ഒരു കണ്‍പീലിയില്‍ ഏകദേശം പത്ത് പുഴുക്കള്‍ വരെയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ഡോക്ടര്‍മാര്‍ സൂവിന്റെ രോഗം ഭേദപ്പെടുത്തുകയായിരുന്നു. വൃത്തിയില്ലാത്ത സാഹചര്യങ്ങളിലാണ് ഇത്തരം പുഴുക്കളുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സൂ സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha