യഥാര്‍ത്ഥത്തില്‍ ക്രിസ്മസ് പാപ്പ എത്തിയത് മിഡ്‌ലാന്റ്‌സില്‍ മാത്രം!
വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാലിലെ ലിന്‍ഡന്‍ ക്ലോസിലുള്ളവര്‍ക്ക് ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രി മറക്കാനാവാത്തതായി. ഇവിടുത്തെ അനേകം വീടുകളില്‍ അര്‍ധരാത്രിയില്‍ എത്തിയ കവറില്‍ ക്രിസ്മസ് സന്ദേശവും അമ്പത് മുതല്‍ 100 പൗണ്ട് വരെ പണവും വച്ചിരുന്നുവെന്നാണ് ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങള്‍ക്ക് യഥാര്‍ത്ഥ ക്രിസ്മസ് പപ്പ എത്തി സമ്മാനം തന്നുവെന്ന് വിശ്വസിക്കുന്ന ഇവര്‍ അതിന്റെ സന്തോഷത്തിമര്‍പ്പിലാണ്. ഇവിടുത്തെ ചില വീടുകളിലെ ലെറ്റര്‍ ബോക്സുകളിലാണ് ക്രിസ്മസ് സന്ദേശവും പണമടങ്ങിയ കവറും കിടന്നിരുന്നത്.
അര്‍ധരാത്രിക്ക് മുമ്പ് തന്റെ വീടിന് മുന്നിലെ ലെറ്റര്‍ബോക്സ് കിലുങ്ങുന്ന ശബ്ദം കേട്ടാണ് താന്‍ പോയി നോക്കിയതെന്നും അപ്പോള്‍ പണവും സന്ദേശവും കണ്ട് താന്‍ ഞെട്ടിപ്പോയെന്നുമാണ് ഇത്തരത്തില്‍ സമ്മാനം ലഭിച്ച ഒരു സ്ത്രീ സണ്‍ ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയത്. തനിക്ക് ഇത്തരത്തില്‍ 50 പൗണ്ടാണ് ലഭിച്ചതെന്നും അവര്‍ പറയുന്നു. ആരാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ സമ്മാനവും പണവും നല്‍കിയതെന്നറിയാന്‍ പുറത്തിറങ്ങി നോക്കിയ ചിലര്‍ക്ക് തങ്ങളുടെ അയല്‍ക്കാര്‍ക്കും ഇതേ അനുഭവമുണ്ടെന്ന് അറിഞ്ഞ് വീണ്ടും ഞെട്ടുകയായിരുന്നു.
പണവും സമ്മാനവും അടങ്ങിയ ഓരോ കവറിന് പുറത്തും 'ജീസസ് ലൗസ് യു' (യോശു നിങ്ങളെ സ്നേഹിക്കുന്നു) എന്ന സന്ദേശവും കുറിച്ചി രുന്നു. ഇവിടുത്തെ 60 ഓളം വീടുകളില്‍ യഥാര്‍ത്ഥ സാന്റാ എത്തി പണം വിതരണം ചെയ്യുകയായിരുന്നുവെന്നാണ് എന്‍എച്ച്എസ് ഹൗസ്‌കീപ്പറായ കിര്‍സ്റ്റി ടാപ്പര്‍ (26) അഭിപ്രായപ്പെടുന്നത്. ഇത് തികച്ചും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ഈ സാന്റാ നിരവധി പേരെ ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടാവുമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha