യുവാവ് പിസയെ വിവാഹം ചെയ്തതതിന്റെ കാരണം കേട്ടാല്‍ ആരും അമ്പരക്കും!
പിസ ഇഷ്ടമില്ലാത്തവര്‍ അധികംപോരുണ്ടാവില്ല. എന്നാല്‍ പിസയോടുള്ള കൊതി മൂത്ത് പിസയെ തന്നെ കല്യാണം കഴിച്ചാലോ?
റഷ്യക്കാരനായ യുവാവാണ് പിസയോടുള്ള കൊതിമൂത്ത് പിസയെ തന്നെ കല്യാണം ചെയ്തത്. റഷ്യയിലെ ടോസ്കിലെ പിസ ഷോപ്പില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
പിസ ആരേയും വഞ്ചിക്കില്ല, ആരേയും നിരാകരിക്കില്ല, എപ്പോഴും കൂടെയുണ്ടാകുമെന്നതിനാലാണ് താന്‍ പിസയെ വിവാഹം ചെയ്തതെന്നാണ് ഈ യുവാവിന്റെ അഭിപ്രായം.
പള്ളി അധികാരികളോ റഷ്യന്‍ സര്‍ക്കാരോ ഈ വിവാഹത്തിന് നിയമസാധുത കല്‍പിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു വിവാഹമെങ്കിലും ഷോപ്പ് മാനേജറും അവിടെയുള്ള ഷെഫുമാരുമൊക്കെ വിവാഹത്തിന് സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha