ഒന്നിച്ചുള്ള യാത്രയ്ക്കിറങ്ങിയിട്ട് എന്നും തനിച്ചായിപ്പോയ ഒരു യുവാവിന്റെ പരിഭവം മൂലം അയാളുടെ ഭാര്യയുടെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി!
ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്. നമ്മള്‍ക്കൊപ്പം യാത്ര ചെയ്യുന്നവരും അത് മനസറിഞ്ഞ് ആസ്വദിക്കുകയാണെങ്കില്‍ മാത്രമേ യാത്രകള്‍ മനോഹരമായ ഓര്‍മ്മകളായി നമ്മുടെ മനസ്സില്‍ അവശേഷിക്കൂ.എന്നാല്‍ അത്തരം സുന്ദര അനുഭവങ്ങള്‍ എപ്പോഴും നഷ്ടമാകുന്ന അവസ്ഥയാണ് മാഗു എന്ന യുവാവിനുള്ളത്. കാരണം അദ്ദേഹത്തിന്റെ യാത്രകളുടെ മനോഹാരിത നശിപ്പിച്ചത് മറ്റാരുമല്ല, സ്വന്തം ഭാര്യയാണ്. ഓരോ യാത്രക്കിടയിലുമുള്ള ഇവരുടെ ഉറക്കമാണ് അദ്ദേഹത്തെ മടുപ്പിക്കുന്നത്.
മാഗു തന്നെയാണ് ഭാര്യയ്‌ക്കൊപ്പമുള്ള 21 യാത്രകള്‍ക്കിടയിലുള്ള ഉറക്കചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പല പല രീതിയില്‍ കിടന്നാണ് ഇവര്‍ ഉറങ്ങുന്നത്.
യാത്രകള്‍ക്കിടയിലുണ്ടാകുന്ന ഛര്‍ദ്ദി മുതലായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉറങ്ങണമെന്ന് മാഗുവിന്റെ മാതാപിതാക്കള്‍ അവളെ പരിശീലിപ്പിച്ചിരുന്നു. അത് ഇപ്പോള്‍ ഭാര്യയ്ക്ക് ശീലമായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഇവരുടെ ഉറക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എന്നാലും മാഗുവിനെ സമ്മതിക്കണം.യാത്ര ചെയ്യുമ്പോള്‍ ഭാര്യയ്ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെന്നു മനസ്സിലായപ്പോള്‍ ഭാര്യയേയും കൂട്ടി യാത്ര പോകുന്ന പരിപാടി മതിയാക്കിയതുമില്ല, യാത്രയ്ക്കിടയില്‍ ഇത്തരം പ്രശ്‌നമൊന്നുമില്ലാത്ത വേറെ ആളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചതുമില്ല. പിന്നെ വെറുതെ അല്‍പം പരിഭവം മാത്രം!
https://www.facebook.com/Malayalivartha