ഫോബിയ്ക്ക് ജീവനില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ താരമാണ്!
നാലു വര്‍ഷംമുമ്പ് ജീവന്‍ നഷ്ടപ്പെട്ട ഫോബി എന്ന വളര്‍ത്തുനായ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്.
മിച്ച് ബയേര്‍സ് എന്ന അമേരിക്കന്‍ യുവതിയുടെ നായയായിരുന്നു ഫോബി. ഫോബിയും മിച്ചും അടുത്ത കൂട്ടുകാരായിരുന്നു. നാലുവര്‍ഷം മുമ്പ് ഒരു രോഗം ബാധിച്ച് ഫോബി ചത്തു. ഇത് മിച്ചിന് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു.പിന്നീട് എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന മിച്ചിനെ എങ്ങനെയെങ്കിലും സമാശ്വസിപ്പിക്കണമെന്ന് അവളുടെ അമ്മ തീരുമാനിച്ചു.
അങ്ങനെ ചത്ത നായയെ വിദഗ്ധരായ ആളുകളെക്കൊണ്ട് മമ്മിപോലെയാക്കുകയായിരുന്നു മിച്ചിന്റെ അമ്മ. നായയുടെ പുറം തോലെടുത്ത് അതിനെ ഫോബിയുടെ രൂപത്തില്‍ സ്റ്റഫ് ചെയ്ത് എടുക്കുകയായിരുന്നു. പിന്നീട് മിച്ചിനോടോപ്പം ആ സ്റ്റഫ്ഡ് ഫോബി ഉണ്ടായിരുന്നു. അവള്‍ എവിടെപ്പോയാലും ഫോബിയേയും ഒപ്പം കൂട്ടും.
ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങിയപ്പോള്‍ അതിന് മൈ ഡോഗ് ആന്‍ഡ് മീ എന്ന് പേരുമിട്ടു. ഈ അക്കൗണ്ടില്‍ മിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെയും ഫോബിയുടേതാണ്. വീട്ടിലെ വളര്‍ത്തുപൂച്ച പോലും ഫോബിയെ അവിടത്തെ ഒരംഗമായി അംഗീകരിച്ചു കഴിഞ്ഞു.
ഫോബി സ്റ്റഫ്ഡ് നായയാണെന്ന് അറിഞ്ഞതോടെ അവന്റെ ചിത്രങ്ങളും വൈറലായി. ആയിരക്കണക്കിന് ആളുകളാണ് ഈ നായയേയും അതിന്റെ ഉടമയേയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
https://www.facebook.com/Malayalivartha