മനുഷ്യപുത്രന് തലചായ്ക്കാന്‍ സ്ഥലമില്ലെങ്കില്‍ പൈപ്പും വീടാക്കാം..!
വെള്ളം കൊണ്ടുവരുന്ന പൈപ്പിനുള്ളില്‍ ഒരു വീട്! കഥയല്ല കാര്യമാണ് പറയുന്നത്. നമ്മുടെ നാട്ടിലൊന്നുമല്ല, സംഭവം അങ്ങ് ഹോംങ്കോംഗിലാണ്.
ജയിംസ് ലോ എന്ന ആര്‍ക്കിടെക്റ്റാണ് ഈ പൈപ്പ് വീടുകളുടെ ശില്‍പ്പി. സ്ഥലമില്ലായ്മ മൂലം പരുങ്ങലിലായ നഗരമാണ് ഹോംങ്കോംഗ്. ഇവിടെ വീടുകളില്‍ വെള്ളമെത്തിക്കുന്നത് വലിയ കോണ്‍ക്രീറ്റ് പൈപ്പുകളിലൂടെയാണ്.
ഉപയോഗശൂന്യമായി കിടക്കുന്ന ഇത്തരം കോണ്‍ക്രീറ്റ് പൈപ്പിനുള്ളിലാണ് ജയിംസ് ലോ ചെറിയ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഇവിടുത്തെ പാര്‍പ്പിട വാടക ഇത്തരം പൈപ്പു വീടുകള്‍ വരുന്നതോടെ കുറയുമെന്നാണ് കരുതുന്നത്.
ഹോങ്കോംഗില്‍ മുമ്പും ഇത്തരം കുഞ്ഞന്‍ വീടുകളുടെ നിര്‍മാണം നടന്നിട്ടുണ്ട്. മാര്‍്ക് ബോക്‌സ് എന്ന കമ്പനി കപ്പലുകളില്‍ ചരക്കു കൊണ്ടുപോകുന്ന കണ്ടെയ്‌നറുകളിലാണ് വീടുകള്‍ നിര്‍മിച്ചത്. എന്നാല്‍ ഇത്തരം നിര്‍മാണങ്ങള്‍ക്കൊന്നും ഇതുവരെ നിയമ അനുമതി ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha