പുതുവത്സരാഘോഷത്തിന് മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയുടെ പിന്നാലെ എത്തി സ്പര്‍ശിച്ച ശേഷം ഓടിയ യുവാവിനെ പിന്തുടര്ന്ന് യുവതിയും കൂട്ടുകാരിയും 'നല്ല പൂശുപൂശി'; വൈറലായ വീഡിയോ
ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റായ ഗിസ്ബോണില്‍ വച്ച് നടന്ന പുതുവല്‍സരാഘോഷത്തിനിടെ മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്നാലെ എത്തി അശ്ലീലാര്‍ത്ഥത്തില്‍ സ്പര്‍ശിച്ച യുവാവിന് യുവതിയുടെയും കൂട്ടുകാരിയുടെ പക്കല്‍ നിന്നും പൊതിരെ തല്ല് കിട്ടി. ടോപ് ലെസായി നടന്നുപോയ യുവതിയെ സ്പര്‍ശിച്ച് ഓടിയ ഈ യുവാവിനെ യുവതിയും കൂട്ടുകാരിയും പിന്തുടര്ന്ന് പിടിച്ച് തല്ലുകയായിരുന്നു. ഈ പുതുവല്‍സരാഘോഷ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായിത്തീരുകയും ചെയ്തു.
തന്റെ മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രം ധരിച്ചിരുന്ന യുവതിയെയാണ് യുവാവ് അശ്ലീലാര്‍ത്ഥത്തില്‍ സ്പര്‍ശിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഈ സ്പര്‍ശനം നടത്തുന്നതിന് മുമ്പ് യുവാവ് യുവതിയുടെ പുറകിലൂടെ പമ്മി പമ്മി വരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഗിയാന്‍ റീസാണീ അപൂര്‍വ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തന്നെ പുറകിന് നിന്നും ആരോ സ്പര്‍ശിക്കുന്നതറിഞ്ഞ് യുവതി ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോള്‍ യുവാവ് വെപ്രാളപ്പെട്ട് ഓടുന്നതാണ് കണ്ടത്. തുടര്‍ന്ന് യുവതിയും കൂട്ടുകാരിയും അയാളെ പിന്തുടര്ന്ന് അടിക്കുകയും ഇടിക്കുകയമായിരുന്നു.
അവിശ്വസനീയമായ പ്രകടനത്തോടെയായിരുന്നു യുവതികള്‍ ഇയാളെ കൈകാര്യം ചെയ്തതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു. നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിയ്ക്കുന്നത് കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുകയുമുണ്ടായി. ഈ അത്ഭുതകരമായ ആക്രമണം കണ്ട് കാഴ്ചക്കാര്‍ ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. ഇയാള്‍ തിരിച്ച് യുവതിയെ ആക്രമിക്കാനും ശ്രമിച്ചില്ല. വീഡിയോയിലെ യുവതികളും യുവാവും ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടിരിക്കുന്നത്. ആരാണ് കുറ്റക്കാര്‍ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും നടത്തുകയാണ്. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേര് കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഗിസ്ബോണില്‍ വച്ച് നടന്ന റിഥം ആന്‍ഡ് വൈന്‍സ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. ഈ ഫെസ്റ്റിവലില്‍ 20,000 പേരാണ് എത്തിയത്. മൂന്ന് ദിവസത്തെ ഇവന്റ് ഇവിടുത്തെ വൈയോഹിക എസ്റ്റേറ്റില്‍ വച്ചാണ് നടന്നത്.
https://www.facebook.com/Malayalivartha