സിഗാര്‍ പെട്ടി ലേലത്തിന്; ഫിഡല്‍ കാസ്‌ട്രോയുടെ കൈയ്യൊപ്പ് ഉണ്ട് അതില്‍!
ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ ഒപ്പ് പതിഞ്ഞ, മരം കൊണ്ടുണ്ടാക്കിയ, സിഗാര്‍ (ചുരുട്ട്) സൂക്ഷിക്കുന്ന പെട്ടി ലേലത്തിന് ഒരുങ്ങുന്നു. 24 സിഗാറുകളാണ് അതിലുള്ളത്. യു.എസില്‍ നടക്കുന്ന ലേലത്തില്‍ 20,000 ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രിനിനാഡ് ഫണ്ടാഡോസ് സിഗാര്‍ പെട്ടിയില്‍ 'റിപബ്ലിക ഡി ക്യൂബ' മുദ്ര ആലേഖനം ചെയ്തിട്ടുണ്ട്. പെട്ടിയുടെ രണ്ട് ഭാഗത്തും മുദ്രവച്ചതുമാണ്. ദൈവ ശാസ്ത്രജ്ഞ ഇവ-ഹാലറിന് കാസ്‌ട്രോ ഒപ്പിട്ട് സമ്മാനിച്ചതാണിത്. കാസ്‌ട്രോയുടെ ചിത്രങ്ങളും ഇതിലുണ്ട്.
ഒരിക്കല്‍ കാസ്‌ട്രോ സിഗാര്‍ കത്തിച്ച് ഇരിക്കവെ താന്‍ ഈ ബോക്‌സ് ചോദിച്ച് വാങ്ങിയതാണെന്ന് ഹാലര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിഗാര്‍പെട്ടിയല്‍ ഒപ്പിട്ടാല്‍ വലിയ തുകയ്ക്ക് താനിത് വില്‍ക്കുമെന്ന് കാസ്‌ട്രോയോട് പറഞ്ഞിരുന്നു. അതൊരു തമാശയായാണു ഫിഡല്‍ കരുതിയത്.
1980-കളുടെ ആരംഭത്തില്‍ ട്രിനിനാഡ് ഫണ്ടാഡോസ് സിഗാറുകള്‍ കാസ്‌ട്രോയ്ക്കു വേണ്ടി മാത്രമാണുണ്ടാക്കിയിരുന്നത്. വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്കുള്ള പാരിതോഷികമായി മാത്രമാണ് ആ സിഗാര്‍ പെട്ടികള്‍ ക്യൂബയ്ക്കു പുറത്തു പോയിരുന്നത്.
https://www.facebook.com/Malayalivartha