ഒടുവില്‍ സോഷ്യല്‍ മീഡിയയ്ക്ക് ശശി തരൂരിന് പൊങ്കാലയിടാന്‍ അവസരം കിട്ടി, തരൂരിന് ഇംഗ്ലീഷ് പിഴച്ചു! തെറ്റ് കണ്ടെത്തിയത് സുഹേല്‍ സേത്!
രാജ്യത്തെ ഇംഗ്ലീഷ് വിദഗ്ധനായി സാമൂഹ്യമാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം വാഴ്ത്തിയത് ശശി തരൂര്‍ എംപിയേയായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയെ തരൂര്‍ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെയുള്ള ശശി തരൂരിന് ഇംഗ്ലീഷ് പിഴച്ചാല്‍ സോഷ്യല്‍ മീഡിയ അടങ്ങിയിരിക്കുമോ...?
ജനുവരി ഒന്നാം തിയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്സ്ബുക്ക് ലൈവ് 20000 പേര് കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു.
ആ ട്വീറ്റില്‍, ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ഫോര്‍ ദോസ് 'ഹൂം' മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. തരൂരിന്റെ ട്വീറ്റിനു പിന്നാലെ തരൂരിന് പറ്റിയ അമളി ചൂണ്ടിക്കാട്ടി സുഹേല്‍ സേത് രംഗത്തെത്തി.
ഈ പിഴവ് തിരിച്ചറിഞ്ഞതിനു പിന്നാലെ ഇംഗ്ലീഷ് പറഞ്ഞ് ഇത്രയും നാള് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച തരൂരിനെ സാമൂഹ്യമാധ്യമങ്ങള്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. തരൂരിന്റെ ഇംഗ്ലീഷ് പിഴവിനെ കളിയാക്കി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha