ഗൂഗിള്‍ ഹോം സ്പീക്കര്‍ ആദ്യമായി കണ്ട മുത്തശ്ശിയുടെ പ്രതികരണം; വൈറലാകുന്ന ദൃശ്യങ്ങള്‍ (വീഡിയോ)
പുത്തന്‍ സാങ്കതിക വിദ്യകളെ കുറിച്ചൊക്കെ ഇന്നത്തെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ജനിച്ച് വീഴുന്ന കുട്ടികള്‍ സൈബര്‍ ലോകത്തേക്കാണ് കാലെടുത്ത് വയ്ക്കുന്നത്. എന്നാല്‍, പ്രായമായവര്‍ക്ക് ഈ വിദ്യകളൊന്നും അത്ര എളുപ്പമായിരിക്കില്ല. അത്തരത്തിലുള്ള രസകരമായൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായവും മെഷിന്‍ ലേണിങ് സാങ്കേതിക വിദ്യയുടേയും പിന്തുണയോടെ ഗൂഗിള്‍ പുറത്തിറക്കിയ സ്പീക്കറാണ് ഗൂഗിള്‍ ഹോം. ആദ്യമായി ഗൂഗിള്‍ ഹോം ഉപകരണം കാണുകയും പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇറ്റാലിയന്‍ മുത്തശ്ശിയുടെയും ആശങ്കയും ആകാംക്ഷയുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
കുഞ്ഞുങ്ങളെ പോലെ കൗതുകം നിറഞ്ഞ കളിയാണ് ഈ കൊച്ചു ഉപകരണം കണ്ട് മുത്തശ്ശി കാണിക്കുന്നത്. ഇതിനോടകം ഈ വീഡിയോ 66,875 ആളുകളാണ് കണ്ട് കഴിഞ്ഞത്.
ഗൂഗിള്‍ ഹോം ഉപകരണത്തെ തട്ടി വിളിയ്ക്കുന്നതും, ഗൂഗിള്‍ എന്നു പറയുന്നതിന് പകരം ഗൂ ഗൂ എന്ന് മുത്തശ്ശി പറയുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha