ഇന്നലെ ഐടിവി വാര്‍ത്തയ്ക്കിടയില്‍ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് വാര്‍ത്താ പ്രക്ഷേപണം പകുതിക്കു വച്ച് നിര്‍ത്തി!
ഐടിവിയുടെ ലണ്ടനിലെ സ്റ്റുഡിയോയില്‍ ഇന്നലെ രാത്രി പത്ത് മണിക്ക് പ്രധാന വാര്‍ത്ത സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കെ ഫയര്‍ അലാറം മുഴങ്ങിയതായി റിപ്പോര്‍ട്ട്. അലാറം മുഴങ്ങുന്നത് കേട്ടു പേടിച്ചു വിറച്ച വാര്‍ത്ത അവതാരകന്‍ ടോം ബ്രാഡ്ബി 'പ്രേക്ഷകര്‍ ക്ഷമിക്കണം' എന്ന് പറഞ്ഞ് മുങ്ങുകയായിരുന്നുവത്രേ. ഇതേ തുടര്‍ന്ന് വാര്‍ത്ത പ്രക്ഷേപണം പകുതി വച്ച് മുടങ്ങുകയും ചെയ്തു. അഗ്‌നിബാധാ ഭീഷണിയില്‍ ലണ്ടനിലെ സ്റ്റുഡിയോയില്‍ നിന്നും ജീവനക്കാരെയെല്ലാം ഉടനടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തടസമുണ്ടായതില്‍ ക്ഷമിക്കണമെന്ന സന്ദേശമായിരുന്നു തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചിരുന്നത്.
ഫയര്‍ അലാറം അബദ്ധത്തില്‍ അടിച്ച് പോയതാണെന്ന് പിന്നീട് വെളിപ്പെട്ടതിനെ തുടര്‍ന്ന് പത്ത് മിനുറ്റിനുള്ളില്‍ ചാനലിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.നിരവധി പേര്‍ പ്രസ്തുത സംഭവത്തിന്റെ പേരില്‍ ചാനലിനെയും വാര്‍ത്താ അവതാരകന്‍ ബ്രാഡ്ബിയെയും കളിയാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സ്റ്റുഡിയോയില്‍ നിന്നും ജീവനക്കാരെ അഗ്‌നിഭയത്താല്‍ ഒഴിപ്പിക്കുന്നതിനിടെ ഇതിനെക്കുറിച്ച് ബ്രാഡ്ബി വിശദീകരിച്ചതും പരിഹാസവിധേയമായിരുന്നു. ഫയര്‍ അലാറം മുഴങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ഏവരെയും ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പ്രേക്ഷകരോട് വിവരിച്ചിരുന്നത്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത് സംഭവിച്ചിരിക്കുന്നുവെന്നും അതിനാല്‍ തങ്ങള്‍ക്ക് മുമ്പില്‍ വേറെ വഴികളില്ലെന്നും ബ്രാഡ്ബി വിനീതമായാണ് പ്രേക്ഷകരോട് വിശദീകരിച്ചത്. എന്നാല്‍ ഈ അസാധാരണ സന്ദര്‍ഭത്തെ ലൈവില്‍ ബ്രാഡ്ബി മനോഹരമായി കൈകാര്യം ചെയ്തുവെന്ന് പ്രശംസിച്ചും നിരവധി പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha