ഹിപ്പോകളുടെ അതിര്‍ത്തിയില്‍ വെള്ളം തേടി എത്തിയ കണ്ടാമൃഗത്തിനെ ഹിപ്പോ കുടുംബം ആക്രമിച്ചു കൊന്നു!
ഒരുപോലെ കരുത്തരാണ് ഹിപ്പോയും കണ്ടാമൃഗവും. എന്നാല്‍ എത്ര കരുത്തനായാലും തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നു കയറിയാല്‍ പിന്നെ ഹിപ്പോകളുടെ സ്വഭാവം മാറും. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഹിപ്പോയുടെ അതിര്‍ത്തിയിലേയ്ക്ക് കടന്നു ചെന്ന കണ്ടാമൃഗത്തിനെയാണ് വെള്ളം തൊടീക്കാതെ ഹിപ്പോകള്‍ ആക്രമിച്ചത്.
ജലക്ഷാമം രൂക്ഷമായതുകൊണ്ട് വെള്ളം തേടിയാണ് കണ്ടാമൃഗം ഹിപ്പോകളുടെ അതിര്‍ത്തിയില്‍ എത്തുന്നത്. കണ്ടാമൃഗം എത്തിയപ്പോള്‍ കുളത്തില്‍ ഉണ്ടായിരുന്ന ഹിപ്പോ കുടുംബം കണ്ടാമൃഗത്തെ ആക്രമിക്കുകയായിരുന്നു. ഹിപ്പോ കുടുംബത്തോടൊപ്പം ഹിപ്പോ കുഞ്ഞ് കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഹിപ്പോ ചെറുത്തു നില്‍പ്പ് തുടങ്ങിയതും, ഒടുവില്‍ അത് അക്രമത്തിലേയ്ക്ക് എത്തിയതും.
ഈ സമയം കുളത്തിനു സമീപമുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹിപ്പോകള്‍ കാണ്ടാമൃഗത്തെ വെള്ളത്തില്‍ മുക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത് എന്നാല്‍ പിന്നീട് കാണ്ടാമൃഗത്തിന് ജീവന്‍ നഷ്ടപ്പെട്ടതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha