അറപ്പ്, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ഉള്ളവര്‍ ഈ വീഡിയോ കാണരുത്! ഈ യുവതി ക്രിസ്മസ് വിഭവം തയ്യാറാക്കിയത് ഇങ്ങനെ!
വിചിത്രമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ക്രിസ്മസ് വിഭവം തയ്യാറാക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. കണ്ടിരിക്കുന്നവരില്‍ അറപ്പുളവാക്കുന്ന തരത്തിലുള്ള 5.56 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പാചക വീഡിയോയാണിത്.
ക്രിസ്മസ് വിഭവമായി ടര്‍ക്കി കോഴിയെ പാചകം ചെയ്യുവാനുള്ള ചേരുവകള്‍ യോജിപ്പിക്കുകയാണ് ഈ യുവതി. അതിനായി അവള്‍ ഉപയോഗിക്കുന്നത് സ്വന്തം വായ ആണ്! വീഡിയോയുടെ ആരംഭത്തില്‍ റിവ ഗോഡ്ഫ്രീ എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതി പാചകം ചെയ്യുന്നതിനായുള്ള ചേരുവകള്‍ വായ കൊണ്ട് കടിച്ചു മുറിക്കുന്നത് വീഡിയോയില്‍ കാണാം. മുട്ടയുടെ വെള്ള വായിലിട്ട് മിക്‌സ് ചെയ്യുന്നതും പിന്നീട് പാത്രത്തിലേക്ക് തിരികെ ഒഴിക്കുന്നതും കണ്ടിരിക്കുന്നവര്‍ക്ക് അസഹനീയത സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. പാചകത്തിന്റെ അവസാന ഘട്ടത്തില്‍ മിക്‌സ് ചെയ്ത ചേരുവകളെല്ലാം ടര്‍ക്കി കോഴിയില്‍ സ്റ്റഫ് ചെയ്ത് വിഭവം തയ്യാറാക്കുന്നതും കാണാം.
നാഥന്‍ കെഡിയ എന്ന ആര്‍ടിസ്റ്റാണ് ഈ വീഡിയോ യൂട്യൂബില്‍ ഷെയര്‍ ചെയ്തത്. പിന്നീട് ഇത് മറ്റ് സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷമായി. വളരെ മോശം പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
വായ കൊണ്ട് ചവച്ചതിനെയും കടിച്ചതിനെയും കുഴപ്പമില്ലെന്ന് പറഞ്ഞ കാഴ്ചക്കാരില്‍ ചിലര്‍ മുട്ടയുടെ വെള്ള വായിലിട്ട് മിക്‌സ് ചെയ്തതിനെ വളരെ മോശമായി തന്നെ വിമര്‍ശിച്ചു. അതേസമയം വായ കൊണ്ടും പാചകം ചെയ്യാമെന്ന് കാണിച്ചു തന്ന വീഡിയോ ആണിതെന്നും മനോഹരം എന്നുമൊക്കെ മറ്റു ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha