പുതുവര്‍ഷ ആഘോഷത്തിനു ശേഷം ടാക്‌സി പിടിച്ച് മൂന്നു രാജ്യങ്ങളിലൂടെ ചുറ്റി വീട്ടിലെത്തി; കാറിന്റെ വാടക 18,000 റോണെര്‍ (നോര്‍വ്വേ കറന്‍സി)!
നോര്‍വേ സ്വദേശിയായ ഒരു യുവാവ് പുതുവര്‍ഷം ആഘോഷിക്കാന്‍ പോയത് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെ നൈഹാവ്‌നിലായിരുന്നു. പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ പോകണമെന്ന് തോന്നിയ ഇദ്ദേഹം സ്വദേശമായ നോര്‍വ്വേയിലെ ഒസ്ലോയിലേക്ക് കാബ് ബുക്ക് ചെയ്തു. കോപ്പന്‍ഹേഗനില്‍ നിന്നും ഏകദേശം അറുന്നൂറ് കിലോമീറ്റര്‍ദൂരം അവിടേക്ക് ഉണ്ടായിരുന്നു.
ഡെന്മാര്‍ക്കില്‍ നിന്നും ആരംഭിച്ചയാത്ര സ്വീഡന്‍ കടന്നാണ് നോര്‍വ്വേയില്‍ എത്തിയത്. പുതുവര്‍ഷപ്പിറവിയുടെ സന്തോഷം ആഘോഷിക്കുവാനായി മതിമറന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു യാത്ര.നോര്‍ഡിക് പാസ്സ്‌പോര്‍ട്ട് യൂണിയനിലുള്‍പ്പെടുന്ന രാജ്യങ്ങളില്‍ (ഐസ്ലന്‍ഡ്, ഡെന്‍മാര്‍ക്ക്,നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ്) നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഒന്നുമില്ലാതെ ആ യൂണിയനിലുള്ള രാജ്യങ്ങളിലൂടെ കടന്നുപോകാനാവും.
വീട്ടില്‍ എത്തിയ ഉടനെ ഡ്രൈവറോട് ഒരു വാക്കു പോലും പറയാതെ അദ്ദേഹം അകത്തു കയറി ഉറങ്ങാന്‍ പോകുകയായിരുന്നു. അപ്പോഴേക്കും ടാക്‌സി കാറിന്റെ ബാറ്ററിയും തീര്‍ന്നിരുന്നു. ഇനിയും ബുദ്ധിമുട്ടാനില്ലെന്നു തീരുമാനിച്ച ഡ്രൈവര്‍ ഉടന്‍ തന്നെ ഒസ്ലോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി വീടിനുള്ളില്‍ കയറി ഇയാളെ ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോള്‍ കാറിന്റെ വാടകയായി 18,000 റോണെര്‍ (നോര്‍വ്വേ കറന്‍സി- ഏകദേശം 1,44,000-ത്തോളം ഇന്ത്യന്‍ രൂപ) നല്‍കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇതും കൈപ്പറ്റിയാണ് അദ്ദേഹം തിരിച്ചു പോയത്.
https://www.facebook.com/Malayalivartha