അവരുടെ നീലക്കുപ്പായങ്ങള്ക്ക് പിന്നിലെ കഥ എന്താണെന്നോ...?
സിന്‍ഡ്രല, ജാസ്മിന്, ഏരിയല്‍... ഡിസ്നിയുടെ ഈ നായികാ കഥാപാത്രങ്ങളെ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. നിരവധി സിനിമകളിലും കഥകളിലും കേന്ദ്രകഥാപാത്രങ്ങളായി മാറിയ ഈ രാജകുമാരിമാര്ക്കെല്ലാം കാഴ്ചയില്‍ ഒരു സമാനതയുണ്ട്: ഇവരെല്ലാം അണിഞ്ഞിരിക്കുന്നത് നീലക്കുപ്പായം ആണ്!
എന്തുകൊണ്ടാണ് ഈ നായികമാര്‍ക്കെല്ലാം ചിത്രകാരന് നീലനിറത്തിലുള്ള കുപ്പായം കൊടുത്തത് എന്നത് ഇത്രനാളും ഉത്തരമില്ലാത്ത ചോദ്യമായിരുന്നു.
എന്നാല്‍, ഇപ്പോഴാകട്ടെ വിഖ്യാത ചിത്രകാരന് കിസ്റ്റഫര്‍ കെയ്ന്‍ ആ രഹസ്യം പുറത്തുവിട്ടു. സന്മനസിന്റെയും നിഷ്കളങ്കതയുടെയും പ്രൗഢിയുടേയും നിറമായതിനാലാണ് നായികമാര്‍ക്ക് നീല നിറത്തിലുള്ള കുപ്പായം കൊടുക്കുന്നതത്രേ.
ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. നീലനിറത്തോടു പ്രിയമുള്ളവര്‍ക്ക് ആ ഇഷ്ടം കൂടാന്‍ അങ്ങനെ ഒരു കാരണംകൂടിയായി!
https://www.facebook.com/Malayalivartha