രണ്ടായിരം വര്‍ഷം മുമ്പേ ഉണ്ടായിരുന്നുവോ വൈഫൈ മോഡം..? നെറ്റിസണ്‍സ് അങ്ങനെ പറയുന്നു...!
ചൈനയിലെ ആന്‍ഹ്വി പ്രവിശ്യയില്‍ നിന്ന് ഖനനത്തിലൂടെ ലഭിച്ച അതിപുരാതനമായ രണ്ടു വെങ്കല രൂപങ്ങളാണ് ഗവേഷകരെ കുഴക്കുന്നത്.
വിശദമായ പഠനത്തിലൂടെ വസ്തുക്കള്‍ക്ക് 2000 വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്താനായെങ്കിലും ഇവയുടെ ഉപയോഗം എന്തായിരുന്നു എന്ന കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ അവര്‍ക്കിതുവരെ സാധിച്ചിട്ടില്ല.
പുരാതനകാലത്തെ ഏതോ സംഗീത ഉപകരണമാണിതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ലഭിച്ച ഉപകരണം അപൂര്‍ണമാണെന്നും മറ്റേതോ ഉപകരണത്തിന്റെ ഭാഗമായതിനാല്‍ അവശേഷിക്കുന്ന ഭാഗംകൂടി കണ്ടെത്തിയാലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നുമാണ് ആന്‍ഹ്വി മ്യൂസിയത്തിന്റെ മേല്‍നോട്ടക്കാരന്‍ ലിയിഴി പറയുന്നത്.
വസ്തുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചൈനീസ് നെറ്റിസന്‍സും സംഭവം എന്തെന്നറിയാന്‍ അന്വേഷണമാരംഭിച്ചിരുന്നു. പഴയ കാലത്തെ വൈഫൈ മോഡമാണിതെന്നാണ് നെറ്റിസന്‍സിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha