അകത്ത് ഉണ്ണീശോ ഉണ്ടോയെന്ന് നോക്കി നോക്കി കഴിക്കണം ഈ കേക്ക്; കിട്ടിയാല്‍ കോളടിച്ചു!
ആചാരപ്പെരുമയുടെ മധുരമാണ് ഈ മെക്‌സിക്കന്‍ കേക്കിന്. 25,000 പേര്‍ ചേര്‍ന്നാണ് റോസ്‌ക ഡി റായീസ് എന്ന കേക്ക് നിര്‍മിച്ചത്. ഇതിന് 1.44 കിലോമീറ്റര് നീളവും 9.375 ടണ്‍ ഭാരവുമുണ്ട്.
ഉണ്ണിയേശുവിനെ രാജാക്കന്മാര്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മയ്ക്കായാണ് മെക്‌സിക്കന്‍ ജനത ഭീമന്‍ കേക്ക് നിര്‍മിക്കുന്നത്.
പതിറ്റാണ്ടുകളായി ഈ ആചാരം തുടരുന്നു. കേക്കിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം ഒളിപ്പിച്ചുവയ്ക്കും. ഈ രൂപം അടങ്ങിയ കേക്കുകഷണം കിട്ടുന്നയാള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കാറുണ്ട്.
https://www.facebook.com/Malayalivartha