കോഴിക്കോട്ടെ വിവാഹവീട്ടില്‍ കണ്ടത് പുലിയല്ലെന്ന് വിശദീകരണം
കഴിഞ്ഞദിവസം കോഴിക്കോട് പള്ളിത്താഴത്ത് ഒരു വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം.
പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്, വിവാഹവീട്ടില്‍ എത്തിയത് പുലിയല്ല കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്.
പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ലത്രേ. പുലിയുടെ വിസര്‍ജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എത്തിയത് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. കാല്‍പാടുകള്‍ പരിശോധിച്ചെങ്കിലും പുലിയുടെതല്ലെന്ന് വ്യക്തമായി.
കഴിഞ്ഞദിവസം പെരുവയല്‍ പള്ളിത്താഴത്ത് ആണ് സംഭവം. വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയില്‍ കാട്ടുപൂച്ചയുടെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.
ദൃശ്യങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പെടുത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha