പൈന്വ്യൂ ഡാമിലൂടെയുള്ള യുവാക്കളുടെ സ്കേറ്റിങ് ദൃശ്യങ്ങള്‍ കാണൂ...
യുഎസിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊന്നായ യൂറ്റായിലെ തണുത്തുറഞ്ഞ ഡാമിനു നടുവിലൂടെ സ്കേറ്റിങ് നടത്തുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ശ്വാസം നിലച്ചുപോകുന്നതാണ് ഈ ദൃശ്യങ്ങള്‍. അതിശൈത്യമാണ് ഇപ്പോള്‍ അമേരിക്കയില്‍. ജലാശയങ്ങള്‍ പലതും കടുത്ത തണുപ്പില്‍ തണുത്തുറഞ്ഞിരിക്കുകയാണവിടെ.
കൊടും തണുപ്പില്‍ തണുത്തുറഞ്ഞ യുറ്റായിലെ പൈന്വ്യൂ ഡാമിനു മുകളിലൂടെയായിരുന്നു യുവാക്കളുടെ സാഹസിക പ്രകടനം. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചതും ഡ്രോണ്‍ ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും യൂറ്റാ നിവാസിയായ ജസ്റ്റിന് മാക്ഫര്ലന്ഡാണ്.
ആവശ്യമായ മുന്കരുതലെല്ലാം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ പ്രകടനം. സ്കേറ്റിങ് നടത്തുന്നതിന് മുന്‍പ് മഞ്ഞുപാളിയുടെ കട്ടി പരിശോധിച്ചിരുന്നു. സ്കേറ്റിങ് നടത്തിയ ഡാമില്‍ 4 ഇഞ്ച് ഘനത്തിലായിരുന്നു മഞ്ഞുപാളികള്‍. നേര്‍ത്ത ജലനിരപ്പു മാത്രമേ ഡാമിനു മുകളില്‍ ഉണ്ടായിരുന്നുള്ളൂ. അപകട സാധ്യതകള്‍ പരിശോധിച്ച ശേഷമായിരുന്നു ഡാമിനു മുകളിലൂടെയുള്ള പ്രകടനം. കുട്ടികളും സംഘത്തോടൊപ്പം സ്കേറ്റിങ്ങില്‍ പങ്കെടുത്തു.
വേണ്ടത്ര മുന്‍കരുതലുകളില്ലാതെ തണുത്തുറഞ്ഞ ജലാശയങ്ങളില്‍ ആരും സ്കേറ്റിങ് പരീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha