പേരിലെ ഭാഗ്യം ഫെലീസിക്ക് ജീവിതത്തിലുമുണ്ട്, കാഴ്ച തിരിച്ചുകിട്ടി, നാലു കുഞ്ഞുങ്ങളുടെ അമ്മയുമായി!
ആറുമാസം മുന്‍പ് എറണാകുളത്തെ റെയില്‍പാളത്തില്‍ ഒടുങ്ങേണ്ടതായിരുന്നു ഫെലീസിയുടെ ജന്മം. കണ്ണിനു രോഗംബാധിച്ച ഫെലീസി എന്ന നായക്കുട്ടിയെ ഉടമസ്ഥന്‍ ഉപേക്ഷിച്ചതാണ്. രക്ഷിച്ച് ഇക്കാലമത്രയും പോറ്റിയതു നര്‍ത്തകിയും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും ഭര്‍ത്താവ് കഥകളി നടന്‍ പള്ളിപ്പുറം സുനിലും.
6 മാസത്തിനു മുമ്പ് കഴിഞ്ഞ ജൂലൈ 28-ന് രാത്രി ലക്ഷ്മിയും സുനിലും കൊച്ചിയില്‍ നിന്നു ചാനല്‍ ഷൂട്ട് കഴിഞ്ഞു മടങ്ങുമ്പോഴാണ് എറണാകുളം റെയില്‍വേ സ്‌റ്റേഷനു സമീപം പാലത്തിനരികില്‍ നായ്ക്കുട്ടിയെ കണ്ടത്. ഉടമസ്ഥന്‍ ബൈക്കിലെത്തി ഉപേക്ഷിക്കുകയായിരുന്നു. മടക്കി കൊണ്ടുപോകാന്‍ ഇവര്‍ അപേക്ഷിച്ചെങ്കിലും ഉടമസ്ഥന്‍ ചെവിക്കൊണ്ടില്ല. നായ്ക്കുട്ടിയെ ഉപേക്ഷിച്ചുപോരാന്‍ ലക്ഷ്മിക്കും മനസ്സുവന്നില്ല. സുനില്‍ സമ്മതം മൂളിയതോടെ നായ്ക്കുട്ടിയെ ഒപ്പംകൂട്ടി.
തുടര്‍ന്ന് എറണാകുളത്തെ പെറ്റ് സ്‌പെഷലിസ്റ്റ് ഡോ.സുനില്‍കുമാറിനെ സമീപിച്ചു. നായ്ക്കുട്ടിയുടെ കണ്ണിനു തുന്നലിട്ടു. ഒരു മാസം മരുന്നുകള്‍ നല്‍കി.
നായക്കുട്ടിക്ക് ഭാഗ്യം എന്നര്‍ഥം വരുന്ന ഫെലീസി എന്ന ഫ്രഞ്ച് പേരുമിട്ടു. സ്‌നേഹം എന്നര്‍ഥം വരുന്ന 'അമൂര്‍' എന്നു പേരുള്ള പൊമേറിയന്‍ ഇനം വീട്ടിലുണ്ടായിരുന്നു. അങ്ങനെ ഫെലീസി നാലു കുഞ്ഞുങ്ങളുടെ അമ്മയായി, അമൂര്‍ അച്ഛനും. ഫെലിമൂര്‍, റോസി, ലിലി, ഫിയസ്ത എന്നു കുഞ്ഞുങ്ങള്‍ക്കു പേരിട്ടു; ഒരാണും മൂന്നു പെണ്ണും.
ഫെലീസിയുടെ കുടുംബം വലുതായതിന്റെ സന്തോഷത്തോടൊപ്പം രോഗം വന്ന കണ്ണിനു കാഴ്ച തിരിച്ചുകിട്ടിയ സന്തോഷവുമുണ്ട്.
https://www.facebook.com/Malayalivartha