ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍ പതുങ്ങിയിരുന്നത് 18 കിലോ തൂക്കവും എട്ടടി നീളവുള്ള പെരുമ്പാമ്പ്
തൊടുപുഴ നെയ്യശേരി ആയത്തുപാടത്ത് മാത്യുവിന്റെ റബര്‍ മെഷീന്‍ പുരയില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. വീടിനു സമീപത്തെ മെഷീന്‍ പുരയുടെ ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍ പതുങ്ങിയിരുന്ന പെരുമ്പാമ്പിനെ ഇന്നലെ രാവിലെയാണ്്് കണ്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു കാളിയാര്‍ സെക്ഷന്‍ ഓഫിസില്‍ നിന്നു ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ടി.എം.അഷ്‌റഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.എന്‍. ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതരെത്തി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി. പാമ്പിനെ കാളിയാര്‍ വനം മേഖലയില്‍ തുറന്നുവിട്ടതായി അധികൃതര്‍ പറഞ്ഞു. പെരുമ്പാമ്പിനു 18 കിലോയോളം തൂക്കവും എട്ടടി നീളവുമുണ്ടായിരുന്നു.
അടിമാലി ആയിരമേക്കറില്‍ ജനവാസകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മൂന്നു മീറ്റര്‍ നീളവും 22 കിലോഗ്രാം തൂക്കവുമുള്ള ഉദ്ദേശം നാലു വയസ്സുള്ള പാമ്പിനെയാണ്് ഇവിടെ നിന്നും നാട്ടുകാരും വനപാലകരും ചേര്‍ന്നു പിടികൂടിയത്. ബുധനാഴ്ച രാത്രിയാണു ടൗണിനു സമീപം നാട്ടുകാര്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് പനംകുട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ ഡപ്യൂട്ടി റേഞ്ചര്‍ എം. വിജയന്‍, ബീറ്റ് ഫോറസ്റ്റര്‍മാരായ കെ.എസ്. സബിന്‍, പി.കെ. രാജന്‍, കെ.എസ്.സജി എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തിയാണു പാമ്പിനെ പിടികൂടിയത്. ഇര വിഴുങ്ങിയ നിലയിലായിരുന്നതിനാല്‍ പാമ്പിനെ പിടികൂടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പാമ്പിനെ പിന്നീട് വനപാലകര്‍ തട്ടേക്കണ്ണി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha