വെര്‍ച്വല്‍ ലോകം ഫ്‌ലാറ്റായ സ്‌നേഹം പങ്കുവെയ്ക്കലിന്റെ ക്ലിപ്!
ഒരു നാല്‍വര്‍ സംഘം വെറും ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ ക്ലിപ്പിലൂടെ വെര്‍ച്വല്‍ ലോകത്തെ കയ്യിലെടുത്തുകളഞ്ഞു.
ഒറ്റപ്രസവത്തിലൂടെ ജനിച്ച നാലു കുഞ്ഞുങ്ങള്‍ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പടരുന്നത്. പരസ്പരം സ്‌നേഹത്തോടെ മാറിമാറി കെട്ടിപ്പിടിക്കുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ മതിവരാതെ വീണ്ടും വീണ്ടും കാണുകയാണ്.
സന്തോഷിക്കാന്‍ ഒരു കാരണം തേടുന്നവര്‍ തീര്‍ച്ചയായും ഈ ദൃശ്യങ്ങള്‍ കാണണം എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഇതുവരെ 1,51,000 ല്‍ അധികം പ്രാവശ്യം ആളുകള്‍ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
മനുഷ്യര്‍ പഠിക്കേണ്ട ഏറ്റവും വലിയ നന്മയുടെ പാഠം ഇതിനകം തന്നെ ഈ കുഞ്ഞുങ്ങള്‍ പഠിച്ചുകഴിഞ്ഞുവെന്നും എത്ര സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് അവര്‍ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ വിഡിയോ വീണ്ടും വീണ്ടും കാണുന്നത്.
മുതിരുന്തോറും മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന ചില നന്മകളാണിതെന്നും ഈ കുഞ്ഞുങ്ങളുടെ വിഡിയോ എത്ര കണ്ടിട്ടും മതിവരുന്നില്ലെന്നുമാണ് വിഡിയോ കണ്ട മറ്റു ചിലരുടെ പ്രതികരണം.
https://www.facebook.com/Malayalivartha