ഇനി ഐ ആര്‍ട്ടുകള്‍ കണ്ണുകള്‍ക്ക് ഭംഗിയേകും!
അനുദിനം മാറിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള ആര്ട്ടുകളേയും ഫാഷനുകളേയും കുറിച്ച് നമ്മള് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കെങ്കിലും ഐ ആര്‍ട്ടിനെ കുറിച്ച് അറിയുമോ?
കണ്ണുകള്‍ക്ക് ഭംഗിയേകുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഒരു പുതിയ ട്രെന്റാണ് ഐ ആര്‍ട്ട്. ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും പരിധികളില്ല. മാറി മാറി വരുന്ന ഇഷ്ടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ കൂടി കൈകോര്‍ക്കുമ്പോള്‍ അത് വ്യത്യസ്തതയായി തീരുന്നു.
കണ്ണുകളിലും കണ്‍പോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോള്‍ ഫാഷനാണ്. നഖങ്ങളില്‍ നെയില്‍ ആര്‍ട്ട് പോലെ കണ്പോളകളില് ക്രിയേറ്റിവ് ഐ ആര്‍ട്ട് ഇലസ്ട്രേഷന് ദൃശ്യഭംഗിയൊരുക്കുകയാണ്. പൂച്ചയും മയിലും പെണ്‍കുട്ടിയുമെല്ലാം കണ്ണുകളില്‍ ജീവന് വയ്ക്കുന്നു.
അത്തരത്തിലുള്ള ഐ ആര്‍ട്ടുകളുടെ കുറച്ച് ദൃശ്യങ്ങളിതാ...
https://www.facebook.com/Malayalivartha