വെണ്ണ തോല്‍ക്കും ഉടലോടെ...
ഷാജഹാന്‍ താജ്മഹല്‍ പണികഴിപ്പിച്ചത് വെണ്ണക്കല്ലുകള്‍ കൊണ്ടാണെന്ന് ലോകത്തിനറിവുള്ളതാണ്. എന്നാല്‍, പെനിസില്‍വാനിയയിലെ ഹാരിസ് ബര്‍ഗില്‍ നടക്കുന്ന കാര്‍ഷികപ്രദര്‍ശനത്തിലെ ശില്പങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. അവ വെണ്ണക്കല്ലു കൊണ്ടുള്ളതല്ല, തനിവെണ്ണ കൊണ്ടുതന്നെയുള്ളവയാണ്. പെനിസില്‍വാനിയയുടെ ക്ഷീരവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ പ്രദര്‍ശനം.
ഏകദേശം 500 കിലോ വെണ്ണയുപയോഗിച്ച് തയാറാക്കിയ ഈ ശില്‍പങ്ങള്‍ ഭക്ഷണമാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഭക്ഷ്യയോഗ്യമായ വെണ്ണ വേര്‍തിരിച്ചതിനു ശേഷമുള്ള ഉപയോഗശൂന്യമായ വെണ്ണയില്‍ നിന്നാണിതിന്റെ നിര്‍്മാണം.
പ്രദര്‍ശനം കഴിഞ്ഞാലുടന്‍ ഈ മനോഹരശില്‍പം ഡെയറി ഫാമിലെ മീഥെയ്ന്‍ ഡെജസ്റ്ററിന് ഇന്ധനമാകും. ക്ഷീരകര്‍ഷകന്‍,പശു, പെനിസില്‍ വാനിയന്‍ വിഭവങ്ങളുമായി നില്‍ക്കുന്ന സ്ത്രീ, ഒരു കൃഷിശാസ്ത്രജ്ഞന്‍ എന്നിവരടങ്ങുന്നതാണീ ശില്പം. വൈവിധ്യങ്ങളുടെ ശക്തി എന്ന പ്രമേയത്തിലൂന്നിയ രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശനം നടക്കുന്നത് ഈ മാസം 13 വരെയാണ്.
https://www.facebook.com/Malayalivartha