അമിത വിവാഹ ചിലവില്‍ നിന്ന് രക്ഷിക്കാന്‍ രണ്ട് സഹോദരിമാരടക്കം മൂന്നുപേരെ അമ്പതുകാരന് ഒറ്റയടിക്ക് മിന്നുകെട്ടി!
വിവാഹ ചിലവ് ദുര്വ്വഹമായിക്കൊണ്ടിരിക്കുന്നതിനാല് ഒരു അന്പതുകാരന് മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങില്‍ വിവാഹം ചെയ്ത് ആഫ്രിക്കയിലെ മാധ്യമങ്ങളില്‍ താരമായത്.
തന്റെ സമ്പത്ത് മോഹിച്ച് അവര്‍ തന്നെ വിവാഹം ചെയ്തതാണെന്ന് പറയാനാവില്ലെന്നും തന്റെ സാമ്പത്തികസ്ഥിതി അത്ര മെച്ചപ്പെട്ടതൊന്നുമല്ലെന്ന് ഈ മൂന്നുപേര്ക്കുമറിയാമെന്നും തന്നോടുള്ള സ്നേഹം മുലമാണ് അവര്‍ വിവാഹത്തിന് തയായാറായതെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേര്‍ക്കും പരസ്പരം പിണക്കമൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും താന്‍ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല്‍പ്പത്തിയെട്ടുകാരിയായ സല്‍മത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാംവന്ജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സല്‍മത്ത് നലുവുജ്ജയെ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മൊഹമ്മദ് വിവാഹം ചെയ്തതാണ്. ഈ ബന്ധത്തില്‍ അവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങില്‍.
മറ്റ് രണ്ട് യുവതികളും സഹോദരിമാരാണ്. മുമ്പ് ഉണ്ടായിരുന്ന വിവാഹബന്ധത്തില്‍ ഇവര്‍ക്കും കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha