നീളം അളന്നതില്‍ തെറ്റുപറ്റിയതിന് ജാപ്പനീസ് ബഹിരാകാശ സഞ്ചാരി മാപ്പു പറഞ്ഞു!
ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശസഞ്ചാരികള്‍ക്ക് നട്ടെല്ല് നിവരാറുണ്ട്. തന്മൂലം അല്‍പം ഉയരം കൂടിയതായി അനുഭവപ്പെടാറുമുണ്ട്. എന്നാല്‍, ഇത് സാധാരണ രണ്ടോ മൂന്നോ സെന്റിമീറ്ററാണ്.
ജപ്പാന്റെ ബഹിരാകാശസഞ്ചാരി നൊറിഷിഗെ കനായി രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ വാസത്തിനിടെ തനിക്ക് ഒന്‍പതു സെന്റിമീറ്റര്‍ ഉയരം കൂടിയെന്ന് ട്വിറ്ററിലൂടെ അവകാശവാദം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് കനായി ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. ഉയരം കൂടിയെന്നു ട്വീറ്റ് ചെയ്തതിന്റെ പിറ്റേന്ന് തനിക്കു തെറ്റുപറ്റിയതാണെന്നും രണ്ടു സെന്റിമീറ്ററേ ഉയരം കൂടിയിട്ടുള്ളൂവെന്നും അളന്നതില്‍ പറ്റിയ പിശകാണെന്നും കാനായി വിശദീകരിച്ചു.അത്തരമൊരു വിവരം തെറ്റായി ട്വീറ്റ് ചെയ്തതിന് കനായി മാപ്പു പറഞ്ഞു.
https://www.facebook.com/Malayalivartha