സഹാറ മരുഭൂമിയില്‍ മഞ്ഞു പെയ്യുന്നു...!?
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. മരുഭൂമിയെന്നു കേള്‍ക്കുമ്പോള്‍ ചുട്ടുപഴുത്ത മണല്‍ പരപ്പുകളാണ് നമ്മുടെ ഓര്‍മയിലേക്കു വരുന്നതെങ്കിലും സഹാറയിലെ ഇപ്പോഴത്തെ അവസ്ഥ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തം.
ആദ്യമായി സഹാറ കാണുന്നവര്‍ ഇപ്പോള്‍ അവിടെയെത്തിയാല്‍ തങ്ങള്‍ക്ക് വഴിതെറ്റിയോ എന്ന് ഒരു നിമിഷമെങ്കിലും ശങ്കിക്കും. കാരണം സഹാറയിലെ മണല്പ്പരപ്പുകളെല്ലാം ഇപ്പോള്‍ മഞ്ഞുമൂടി കിടക്കുകയാണ്.
സഹാറ മരുഭൂമി ഉള്‍പ്പെടുന്ന വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെ താപനില ക്രമാതീതമായി കുറഞ്ഞതാണ് ഇപ്പോഴത്തെ ഈ മഞ്ഞു വീഴ്ചയ്ക്ക് കാരണം.
ലോകത്തില്‍ ഏറ്റവും ചൂടുള്ള ഈ പ്രദേശത്ത് ഇപ്പോള്‍ 40 സെന്റീമീറ്റര്‍ കനത്തില്‍ വരെ മഞ്ഞ് മൂടി കിടക്കുകയാണ്.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സഹാറ മരുഭൂമിയില്‍ മഞ്ഞു പെയ്യുന്നത്. താപനില ഉയരുന്നതോടെ മഞ്ഞ് ഉരുകും.
https://www.facebook.com/Malayalivartha